|    Jan 17 Tue, 2017 12:53 am
FLASH NEWS

ബുര്‍ഹാന്‍ വാനിയുടെ സാന്നിധ്യം സുരക്ഷാസേന അറിഞ്ഞിരുന്നില്ല: മെഹബൂബ

Published : 29th July 2016 | Posted By: SMR

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ ഈ മാസം എട്ടിന് ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ സാന്നിധ്യം സുരക്ഷാസേന അറിഞ്ഞിരുന്നില്ലെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി.
ഓരോ ഏറ്റുമുട്ടലിന്റെയും പൂര്‍ണവിവരങ്ങള്‍ എങ്ങനെയാണ് അറിയാന്‍ സാധിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഏറ്റുമുട്ടല്‍ നടന്ന വീട്ടിനുള്ളില്‍ മൂന്നു പേരുണ്ടെന്ന് മാത്രമാണ് തങ്ങള്‍ക്കു കിട്ടിയ വിവരമെന്നാണ് പോലിസും സൈന്യവും തന്നോട് പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാനി വീട്ടിലുണ്ടെന്ന് സുരക്ഷാസൈന്യം അറിഞ്ഞിരുന്നെങ്കില്‍ സ്ഥിതി ആകെ മാറുമായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയപ്പോള്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ലയ്ക്ക് സമയം ലഭിച്ചതുകൊണ്ടാണ് മുന്‍കരുതലെടുക്കാന്‍ സാധിച്ചത്. പരസ്പരം സംഭാഷണങ്ങളിലൂടെ സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പ്രക്ഷോഭം നടത്തുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് ലോഹ ഉണ്ട ഉപയോഗിക്കുന്നതിനെക്കുറിച്ച് ഗൗരവമായി പുനരാലോചന നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് അറിയിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.
അതിനിടെ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതിനെ തുടര്‍ന്ന് അനന്ത്‌നാഗ് പട്ടണത്തിലൊഴികെ ബാക്കിയെല്ലായിടത്തും കര്‍ഫ്യു പിന്‍വലിച്ചു. താഴ്‌വരയില്‍ പുതിയ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായിട്ടില്ലെന്ന് പോലിസ് അധികൃതര്‍ അറിയിച്ചു. കശ്മീര്‍ സംഘടനകള്‍ ആഹ്വാനം ചെയ്ത മാര്‍ച്ചിനെ തുടര്‍ന്ന് കഴിഞ്ഞദിവസം കുല്‍ഗം ജില്ലയില്‍ വീണ്ടും കര്‍ഫ്യു ഏര്‍പ്പെടുത്തിയിരുന്നു. പോസ്റ്റ്‌പെയ്ഡ് മൊബൈല്‍ ടെലിഫോണ്‍ സര്‍വീസും പ്രീപെയ്ഡ് ഫോണിലെ ഇന്‍കമിങ് സേവനവും പുനസ്ഥാപിച്ചിട്ടുണ്ട്.
അതേസമയം തുടര്‍ച്ചയായ 20ാം ദിവസവും കശ്മീരില്‍ ജനജീവിതം തടസ്സപ്പെട്ടു. സംഘര്‍ഷത്തില്‍ ഇതുവരെ രണ്ടു സുരക്ഷാസൈനികരടക്കം 47 പേര്‍ കൊല്ലപ്പെടുകയും 3000 സുരക്ഷാസൈനികരുള്‍പ്പെടെ 5500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 14 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക