|    Mar 24 Fri, 2017 11:58 am
FLASH NEWS

ബുര്‍ഹാന്‍ വാനിയുടെ സാന്നിധ്യം സുരക്ഷാസേന അറിഞ്ഞിരുന്നില്ല: മെഹബൂബ

Published : 28th July 2016 | Posted By: sdq

ശ്രീനഗര്‍: കശ്മീര്‍ താഴ്‌വരയില്‍ ഈമാസം എട്ടിന് ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ സാന്നിധ്യം സുരക്ഷാസേന അറിഞ്ഞിരുന്നില്ലെന്ന് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. ഓരോ ഏറ്റുമുട്ടലിന്റേയും പൂര്‍ണ്ണവിവരങ്ങള്‍ ഒരാള്‍ക്ക് എങ്ങനെയാണ് അറിയാന്‍ സാധിക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. ഏറ്റുമുട്ടല്‍ നടന്ന വീട്ടിനുള്ളില്‍ മൂന്ന് പേരുണ്ടെന്ന് മാത്രമാണ് തങ്ങള്‍ക്ക് കിട്ടിയ വിവരമെന്നാണ് പോലീസും സൈന്യവും തന്നോട് പറഞ്ഞതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വാനി വീട്ടിലുണ്ടെന്ന് സുരക്ഷാസൈന്യം അറിഞ്ഞിരുന്നെങ്കില്‍ സ്ഥിതി ആകെ മാറുമായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് വേണ്ടത്ര സമയം ലഭിച്ചിരുന്നില്ല. അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയപ്പോള്‍ സംസ്ഥാനത്ത് സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ളയ്ക്ക് സമയം ലഭിച്ചതുകൊണ്ടാണ് മുന്‍കരുതലെടുക്കാന്‍ സാധിച്ചത്. പരസ്പരം സംഭാഷണങ്ങളിലൂടെ സംസ്ഥാനത്ത് സമാധാനം സ്ഥാപിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

(Visited 89 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക