|    Jul 17 Tue, 2018 10:25 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ബുര്‍ജ് ഖലീഫയെ താഴെയാക്കാന്‍

Published : 12th October 2016 | Posted By: SMR

dubai_tower

ദുബയ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയെ അടിയിലാക്കുന്ന മറ്റൊരു കെട്ടിടം വരുന്നു. നിര്‍മാണപ്രവര്‍ത്തനം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബയ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് നിര്‍വഹിച്ചു.
2020ല്‍ പൂര്‍ത്തിയാവുന്ന കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തിങ്കളാഴ്ച ആരംഭിച്ചതായി നിര്‍മാതാക്കളായ ഇമ്മാര്‍ പ്രോപ്പര്‍ട്ടീസ്  അറിയിച്ചു.  100 കോടി ഡോളര്‍ ചെലവിട്ട് നിര്‍മിക്കുന്ന കെട്ടിടം എത്ര ഉയരമുണ്ടാവുമെന്ന് അറിയിച്ചിട്ടില്ല. ദുബയ് ക്രീക്ക് ഹാര്‍ബറിലാണ് പുതിയ ആകാശഗോപുരം പണിയുന്നത്. ബുര്‍ജ് ഖലീഫയുടെ ഉയരം 828 മീറ്ററാണ്. സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നീ രാജ്യങ്ങളിലെ ആര്‍കിടെക്ചര്‍മാരാണ് കെട്ടിടം രൂപകല്‍പന ചെയ്തിരിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss