|    Oct 21 Sat, 2017 11:55 am
Home   >  Pravasi  >  Gulf  >  

ബുര്‍ജ് ഖലീഫയില്‍ നിന്നും ഐഫോണ്‍ 7 പുറത്തേക്കെറിഞ്ഞ യുവാവിനെ പോലീസ് ചോദ്യം ചെയ്തു

Published : 7th October 2016 | Posted By: sdq

ദുബയ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ നിന്നും ഈയിടെ ആപ്പിള്‍ കമ്പനി പുറത്തിറക്കിയ ആഡംബര മൊബൈലായ ഐഫോണ്‍ 7 വലിച്ചെറിഞ്ഞ യുവാവിനെ ദുബയ് പോലീസ് ചോദ്യം ചെയ്തതായി സമ ടി.വി. റിപ്പോര്ട്ട്്് ചെയ്തു. 148ാമത്തെ നിലയില്‍ നിന്നും ഫോണ്‍ വലിച്ചെറിയുന്നത്് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചതോടെയാണ് പോലീസ് യുവാവിനെ പിടികൂടിയത്. ബുര്‍ജ്്് ഖലീഫയുടെ സമീപത്ത്് കൂടി നടന്ന്് പോകുന്നവരുടെ സുരക്ഷ കണക്കിലെടുത്താണ് നടപടി സ്വീകരിക്കുകയെന്ന്്്് ദുബയ്് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. 148ാമത്തെ നിലയില്‍ നിന്നും വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചത്.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക