|    Jan 17 Tue, 2017 6:43 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

ബുര്‍ജ്അല്‍ അറബില്‍ ആഡംബര ഡക്ക് നിര്‍മ്മിക്കുന്നു

Published : 21st January 2016 | Posted By: swapna en

ദുബയ്്: ജുമൈറ ഗ്രൂപ്പിന്റെ ആഡംബര ഹോട്ടലായ ബുര്‍ജ് അല്‍ അറബ് ആഡംബര ഡെക്ക് നിര്‍മിക്കുന്നു. 10,000 ചതുരശ്ര മീറ്ററിലാണ് പ്രൈവറ്റ് ലക്ഷ്വറി നോര്‍ത്ത് ഡെക്ക് നിര്‍മിക്കുന്നത്. കടലിലേക്ക് 100 മീറ്റര്‍ നീണ്ടു നില്‍ക്കുന്നതാണിത്. 32 ലക്ഷ്വറി റിസോര്‍ട്ടുകളും 400 സണ്‍ ലൗഞ്ചറുകളും 612 ചതുരശ്ര മീറ്ററില്‍ ശുദ്ധജല കുളവും 828 ചതുരശ്ര മീറ്ററില്‍ ഉപ്പു ജലമുള്ള കുളവും റെസ്‌റ്റോറന്റും ഇതിലടങ്ങുന്നു. ഈ വര്‍ഷം രണ്ടാം പാദത്തോടെ പ്രവര്‍ത്തനമാരംഭിക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ പ്രസ്താവനയില്‍ അറിയിച്ചു.
ക്രൂസ് ഷിപ്പുകളും യോട്ടുകളും നിര്‍മിക്കുന്നതില്‍ വിദഗ്ധരായ ഫിന്‍ലാന്റ് ഷിപ്‌യാര്‍ഡിലെ അഡ്മാറസ് കമ്പനിയിലെ വിദഗ്ധരാണ് ഡെക്കിന്റെ ഡെവലപര്‍മാര്‍. ഉരുക്കില്‍ നിര്‍മിക്കുന്ന ഡെക്കിന് ഏകദേശം 5,000 ടണ്‍ ഭാരമുണ്ടാകും.
നോര്‍ത്ത് ഡെക്ക് നിര്‍മാണം പൂര്‍ത്തിയാക്കി ഈ മാസം 9ന് ഫിന്‍ലാന്റില്‍ നിന്ന് കപ്പലില്‍ ദുബൈയിലേക്ക് അയച്ചു കഴിഞ്ഞു. അടുത്ത മാസം മധ്യത്തോടെ ഡെക്ക് ദുബൈയിലെത്തും. ഡെക്കിന്റെ ആറു ഭാഗങ്ങള്‍ ക്രെയിനിലുയര്‍ത്തി 90 ഉരുക്കു തൂണുകളില്‍ ഒരു ഗ്രിഡില്‍ താഴേക്ക് ചെരിച്ചു വെക്കും. ഹോട്ടലില്‍ നിന്നും കടലിലേക്ക് വ്യാപിപ്പിച്ചു കൊണ്ടുള്ളതാകും ഇത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 221 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക