|    Jan 17 Tue, 2017 10:34 am
FLASH NEWS

ബുര്‍ഖ ധരിച്ച് സ്ത്രീകളെ ശല്യം ചെയ്തു;വിഎച്ച്പി നേതാവ് പിടിയില്‍

Published : 11th October 2016 | Posted By: mi.ptk

burqa

അലഹബാദ്: അലഹബാദിലെ മാനി ഉമര്‍പൂര്‍ ഗ്രാമത്തില്‍ ബുര്‍ഖ ധരിച്ചെത്തി സ്ത്രീകളെ ശല്യംചെയ്ത വിഎച്പി നേതാവ് പിടിയില്‍. ശനിയാഴ്ച രാത്രിയാണ് സംഭവം ഉണ്ടായത്. വിഎച്്പി ജില്ലാ സെക്രട്ടറിയും ബിജെപി ജില്ലാപഞ്ചായത്ത് മെമ്പര്‍ ശിപ്ര യാദവിന്റെ ഭര്‍ത്താവുമായ അഭിഷേക് യാദവാണ് പിടിയിലായത്.
പ്രദേശത്ത് നടന്ന മുഹറം മജ്‌ലിസില്‍ ബുര്‍ഖയണിഞ്ഞെത്തിയ രണ്ടുപേരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ മറ്റ് സ്ത്രീകള്‍ നിര്‍ബന്ധിച്ച് ബുര്‍ഖ മാറ്റിയപ്പോഴാണ് ഇയാള്‍ പുരുഷനാണെന്നറിഞ്ഞത്. തുടര്‍ന്ന് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 375 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക