|    Jul 24 Mon, 2017 8:32 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ബുര്‍ഖിനി: ആസ്‌ത്രേലിയന്‍ യുവതിക്ക് ബീച്ചില്‍ വിലക്ക്

Published : 20th September 2016 | Posted By: SMR

കാന്‍ബറ: ബൂര്‍ഖിനി നിരോധനത്തിനെതിരേ മുസ്‌ലിം വനിതകള്‍ക്ക് പിന്തുണ നല്‍കാന്‍ പ്രചാരണം നടത്തുന്ന ആസ്‌ത്രേലിയന്‍ യുവതിക്കെതിരേ ഫ്രാന്‍സിലെ വില്ലെന്യൂവ്-ലൂബെത് ബീച്ചില്‍ പ്രതിഷേധം. ബീച്ചില്‍ ശരീരം മുഴുവന്‍ മറയുന്ന രീതിയിലുള്ള വസ്ത്രം ധരിച്ചെത്തിയ യുവതിക്കും കുടുംബത്തിനും നേരെ പ്രദേശവാസികള്‍ ഭീഷണി മുഴക്കി. സംഭവം പോലിസില്‍ അറിയിക്കുമെന്നും ഇവര്‍ പറഞ്ഞതായാണ് റിപോര്‍ട്ട്. 23കാരിയായ സൈനബ് അല്‍ ഷല്‍ഹിന് നേരിട്ട അനുഭവം ചാനല്‍ 7 എന്ന ദൃശ്യമാധ്യമമാണ് പുറത്ത് വിട്ടത്.  ഫ്രാന്‍സിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് പിന്തുണയറിയിക്കുന്നതിനായാണ് മെഡിക്കല്‍ വിദ്യാര്‍ഥിനിയായ സൈനബ് ഫ്രാന്‍സിലെത്തിയത്.
നീസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഫ്രാന്‍സിലെ ബീച്ചുകളില്‍ ബുര്‍ഖിനി നിരോധിച്ചത്. ഫ്രാന്‍സിലെ പരമോന്നത കോടതി നിരോധനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉത്തരവിട്ടിരുന്നു. എന്നാല്‍, പ്രദേശവാസികള്‍ തങ്ങള്‍ക്കെതിരേ അതിക്രമം കാണിക്കുകയും തീരം വിട്ടുപോവാന്‍ ആവശ്യപ്പെടുകയുമായിരുന്നെന്ന് സെയ്‌നാബ് പറഞ്ഞു.
ബീച്ചില്‍ തങ്ങള്‍ക്ക് നേരിട്ട ദുരനുഭവം ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സൈനബും കുടുംബവും. പത്താം വയസ്സില്‍ ബൂര്‍ഖിനി ധരിക്കാനാരംഭിച്ച സൈനബ് കായിക മേഖലയിലടക്കം മികവ് തെളിയിച്ച യുവതിയാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക