|    Apr 29 Sat, 2017 10:52 am
FLASH NEWS

ബുദ്ധി വിമാനമല്ല റോക്കറ്റ്, കരുതിയിരിക്കുക ! അടുത്തത് ശോചനാലയമാവാം

Published : 12th November 2016 | Posted By: G.A.G

Common-man-725

രാജ്യക്ഷേമതാല്‍പര്യം മുന്‍ നിറുത്തി സര്‍ക്കാരിന്റെ അജണ്ടയിലുള്ള അനേകം കാര്യങ്ങളില്‍ ഒന്നു മാത്രമാണ് കള്ളപ്പണം. അടുത്തത് സ്വച്ഛഭാരതമാണെന്നറിയുന്നു. കള്ളപ്പണത്തിനെതിരായ നടപടികളും ശുചീകരണദൗത്യത്തിന്റെ ഭാഗമാണെന്നും വെളിപ്പെട്ടിരിക്കുകയാണ്.
സമ്പൂര്‍ണ ‘ശോചനാലയ’ രാഷ്ട്രമായി പ്രഖ്യാപിക്കുന്നതിന് വേണ്ടി ഒരു പക്ഷേ കടുത്ത ഒരു നടപടി വന്നേക്കാം. അതുകൊണ്ട് കരുതിയിരിക്കുക. ചുരുങ്ങിയത് രണ്ടാഴ്ചത്തേക്കെങ്കിലും മലമൂത്രാദികള്‍ പുറത്തുവിടുന്നതിന് നിരോധനം വന്നേക്കാം. വീട്ടില്‍ ശോചനാലയമുണ്ടെന്ന് കരുതി അഭിമാനിക്കാനും ആശ്വസിക്കാനും വരട്ടെ. രാജ്യത്തിന്റെ അന്തസിനും ചേര്‍ന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതാകണം ശോചനാലയമെന്ന്് ഉറപ്പില്ലാത്തപക്ഷം നിങ്ങളുടെ വീട്ടിലെ ടോയ്‌ലറ്റുകള്‍ക്കും താഴ് വീണേക്കാം. മാനദണ്ഡങ്ങളില്‍ ശോചനാലയത്തിന്റെ പെയിന്റ് വരെ പ്രശ്‌നമായേക്കാം.
ഏതു നിമിഷവും ഒരു ശോചനാലയം മരവിപ്പിക്കല്‍ ഉണ്ടായേക്കാം. ചില്ലറ ബുദ്ധിമുട്ടുകള്‍ ആദ്യഘട്ടത്തില്‍ ഉണ്ടായേക്കാം. എന്തായാലും നാലുദിവസത്തേക്കെങ്കിലും സമ്പൂര്‍ണ നിരോധനം ഉണ്ടായേക്കാം.
അതുവരെ പോസ്‌റ്റോഫീസ്, സ്‌കൂളുകള്‍, ആശുപത്രികള്‍ തുടങ്ങിയ സ്ഥലങ്ങളിലെ ശോചനാലയങ്ങള്‍ ഉപയോഗിക്കാന്‍ അനുമതി ലഭിച്ചേക്കും.
balan-300നാലാം ദിവസം നൂറോ ഇരുനൂറോ മില്ലി മൂത്രം മാത്രമായും അതിന് ശേഷം നാലുദിവസത്തേക്ക് ഒന്നില്ലാതെ രണ്ട് മാത്രമായും അനുവദിച്ചേക്കാം. ഒന്നില്ലാതെ രണ്ട് മാത്രം എങ്ങനെ എന്ന് ഇപ്പോഴേ പരിശീലിക്കുന്നതാവും നല്ലത്.
രാജ്യമെങ്ങും ശോചനാലയങ്ങള്‍ സ്ഥാപിക്കേണ്ടത് നാടിന്റെ യശസ്സിന് അത്യന്താപേക്ഷിതമായ കാര്യമാണ്. ആയതിനാല്‍ എല്ലാ ദേശസ്‌നേഹികളും ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കാനും തയ്യാറെടുക്കുക. മൂക്കത്ത് ഈച്ചവന്നിരുന്നാല്‍ വാക്കത്തികൊണ്ടു വെട്ടുക എന്നതാണ് ലൈന്‍.

 

 

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day