|    Jun 24 Sat, 2017 10:57 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കായുള്ള സ്‌കൂള്‍ വിപുലീകരിക്കുന്നു

Published : 20th April 2017 | Posted By: G.A.G

ദുബയ്;  ജീവകാരുണ്യ മേഖലയില്‍ രണ്ടര പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള  വടകര ഇസ് ലാമിക് വെല്‍ഫയര്‍ അസോസിയേഷന്‍ ( വിവ) ബുദ്ധി മാന്ദ്യം സംഭവിച്ച കുട്ടികള്‍ക്കായി നടത്തുന്ന സ്‌കൂള്‍ ആധുനിക  സജ്ജീകരണങ്ങളോടെ വിപുലീകരിക്കുന്നു.
വടകരയിലെ  ഒരു കൂട്ടം  ഖത്തര്‍ നിവാസികള്‍ 1993 ലാണ് സംഘടനയ്ക്ക് രൂപം നല്‍കിയത്.
കേള്‍വി ശക്തിയും സംസാര ശേഷിയും നഷ്ടപ്പെട്ടവര്‍ക്കും, ബുദ്ധിവികാസം  പ്രാപിക്കാത്തവരായ കുരുന്നുകളെയും  പരിശീലിപ്പിക്കുന്നതിന്നും പുനരധിവസിപ്പിക്കുന്നതിന്നും ആവശ്യമായ  കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, നിലാരംബരായവര്‍ക്ക് മാസാന്ത സഹായം നല്‍കുക തുടങ്ങിയവയാണ് വിവ യുടെ  പ്രധാന ലക്ഷ്യമെന്ന് ഭാരവാഹികള്‍ ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

25  കുട്ടികളുമായി വാടക കെട്ടിടത്തില്‍  ആരംഭിച്ച  സ്ഥാപനത്തില്‍   ഇന്ന് 160 കുട്ടികള്‍  പഠിക്കുന്നുണ്ട് .  2007 ല്‍  വടകര  പട്ടണത്തില്‍  തന്നെ 20 സെന്റ്  സ്ഥലം വാങ്ങി  കെട്ടിടം പണിത് സ്ഥാപനം  അതിലേക്ക് മാറ്റി. ഉദാരമതികളുടെ സഹായത്തോടെ  ഒരു കോടി രൂപ ചിലവഴിച്ച് അന്ന്  പണികഴിപ്പിച്ച കെട്ടിടവും   സ്ഥലവും വര്‍ദ്ധിച്ചു വരുന്ന ആവശ്യങ്ങള്‍  പരിഗണിച്ചു   വീണ്ടും  വിപുലീകരിക്കാന്‍   നിര്‍ബന്ധിതമായിരിക്കയാണ്.
ഇതിന്റെ അടിസ്ഥാനത്തില്‍ വടകര മുനിസിപ്പാലിറ്റി ഏരിയയില്‍  67 സെന്റ് സ്ഥലം  വിലക്ക് വാങ്ങിയിരിക്കയാണ് .100 ലേറെ കുട്ടികള്‍ പഠിക്കുന്ന ഇത്തരം സ്‌കൂളുകള്‍ക്ക് എയിഡഡ്  പദവി   നല്‍കാന്‍  സര്‍ക്കാര്‍ സന്നദ്ധമായിട്ടുണ്ടെന്ന്് ഭാരവാഹികള്‍ പറഞ്ഞു . ഭൗതിക സാഹചര്യവും ഒരുക്കുന്നതിനും  സ്പീച്ച് തെറാപ്പി , ഓഡിയോളജി, ഫിസിയോ തെറാപ്പി എന്നിവ വിപുലപ്പെടുത്തുന്നതിനുമൊക്കെയായി മൂന്നര കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ഈ ബഹുമുഖ പദ്ധതിക്ക് കാരുണ്യത്തിന്റെ ഉറവ വറ്റാത്ത സേവന സന്നദ്ധരായ  പ്രവാസി സുഹൃത്തുക്കളുടെ സഹകരണങ്ങളുണ്ടാവണമെന്ന്്്് വിവ പ്രസിഡന്റ്  പ്രൊഫസര്‍ കെ കെ മഹമൂദ് പറഞ്ഞു.
വാര്‍ത്താ സമ്മേളനത്തില്‍  ഹാരിസ് കെ. പി, അഫ്‌സല്‍ കെ. പി, മുസ്തഫ എന്‍ വിസി, സത്താര്‍ ടി.കെ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക