|    Nov 14 Wed, 2018 3:24 am
FLASH NEWS

ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ചതായി പരാതി

Published : 13th June 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: ബുദ്ധിമാന്ദ്യമുള്ള യുവതിയെ സമീപവാസിയായ 55കാരന്‍ പീഡിപ്പിച്ചതായി പരാതി. മീനങ്ങാടിക്ക് സമീപമുള്ള ഗ്രാമത്തിലെ 30കാരിയെയാണ് വീട്ടില്‍ ആളില്ലാത്ത സമയം അയല്‍വാസി പീഡിപ്പിച്ചത്. മാതാവിന്റെ പരാതി പ്രകാരം പോലിസ് കേസെടുത്തതോടെ പ്രതി ഒളിവില്‍ പോയി. അമ്മയും സഹോദരനും വീട്ടിലില്ലാതിരുന്ന സമയത്ത് പ്രതി യുവതിയെ ബലമായി എടുത്തുകൊണ്ടുപോയി ബാത്ത് റൂമിലെത്തിച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. ഈ മാസം ഏഴിന് രാവിലെ 9.30ഓടെയാണ് സംഭവം. യുവതിയുടെ അമ്മ കൊച്ചുമകളുടെ പ്രസവുമായി ബന്ധപ്പെട്ട് മാനന്താവാടി ജില്ലാ ആശുപത്രിയില്‍ പോയപ്പോഴാണ് സമീപത്തെ തോട്ടത്തില്‍ റബര്‍ വെട്ടാനെത്തിയ പ്രതി യുവതിയെ പീഡിപ്പിച്ചത്്. ഈ സമയം വീട്ടിലെത്തിയ യുവതിയുടെ സഹോദരന്‍ സംഭവം നേരില്‍ കണ്ടു. വിവരം പുറത്തായതോടെ പ്രതി അന്നുതന്നെ ഒളിവില്‍ പോവുകയായിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss