|    May 30 Tue, 2017 6:50 pm
FLASH NEWS

ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതിയുടെ ശിക്ഷ ശരിവച്ചു

Published : 3rd June 2016 | Posted By: SMR

പാലക്കാട്: ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിയുടെ പത്ത് വര്‍ഷത്തെ തടവുശിക്ഷ ഹൈക്കോടതി ശരിവച്ചു. പാലക്കാട് ആലത്തൂര്‍ സ്വദേശി ശിവന് പാലക്കാട് സെഷന്‍സ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് പി ഉബൈദ് ശരിവച്ചത്.
ആരോപണങ്ങള്‍ കൃത്യമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കിയ കോടതി ശിക്ഷാവിധിയില്‍ ഇടപെടേണ്ട കാര്യമില്ലെന്നും നിരീക്ഷിച്ചു. 2003 ജൂലൈ 25ന് രാത്രി ഒമ്പതരക്ക് വീട്ടുമുറ്റത്തെ കിണര്‍ കരയില്‍വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ ആലത്തൂര്‍ പോലിസാണ് കേസെടുത്തിരുന്നത്. സാക്ഷിമൊഴികള്‍ പരസ്പര വിരുദ്ധമാണെന്നും മാതാപിതാക്കളുടെ മൊഴികള്‍ വിശ്വസനീയമല്ലെന്നുമായിരുന്നു പ്രതിയുടെ വാദം.
എന്നാല്‍, സാക്ഷിമൊഴികള്‍ സംഭവം തെളിയിക്കാന്‍ മതിയായ വിവരങ്ങള്‍ നല്‍കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
മെഡിക്കല്‍ വിവരങ്ങളും പ്രതിക്ക് എതിരായ തെളിവുകള്‍ നല്‍കുന്നുണ്ട്. പ്രായപൂര്‍ത്തിയായെങ്കിലും ബുദ്ധിമാന്ദ്യമുള്ള യുവതിക്ക് മൂന്നര വയസിന്റെ ബുദ്ധിവളര്‍ച്ച മാത്രമാണുള്ളത്. അതിനാല്‍, ലൈംഗിക ബന്ധത്തിന് സമ്മതമുണ്ടായിരുന്നുവെന്ന വാദം നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് ശിക്ഷ ശരിവച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day