|    Jul 23 Mon, 2018 4:05 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ബുദ്ധസന്യാസിയുടെ നേതൃത്വത്തില്‍ ശ്രീലങ്കയിലും റോഹിന്‍ഗ്യര്‍ക്ക് നേരെ ആക്രമണം

Published : 27th September 2017 | Posted By: fsq

 

കൊളംബോ: ശ്രീലങ്കയില്‍ റോഹിന്‍ഗ്യന്‍ അഭയാര്‍ഥികള്‍ക്കു നേരെ ബുദ്ധസന്യാസിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ആക്രമണം. ശ്രീലങ്കയില്‍ റോഹിന്‍ഗ്യര്‍ക്കായുള്ള യുഎന്‍ അഭയാര്‍ഥി കേന്ദ്രത്തിലായിരുന്നു ആക്രമണം. ഈ വര്‍ഷം മെയ് മാസം നാവികസേന രക്ഷപ്പെടുത്തിയ 31 റോഹിന്‍ഗ്യന്‍ വംശജരായിരുന്നു അഭയാര്‍ഥി കേന്ദ്രത്തിലുണ്ടായിരുന്നത്. കാവി വസ്ത്രം ധരിച്ചെത്തിയ ബുദ്ധസന്യാസിമാര്‍ കെട്ടിടത്തിന്റെ ഗേറ്റുകള്‍ തകര്‍ത്ത് ഇരച്ചുകയറുകയും അഭയാര്‍ഥികളെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ആക്രമണത്തെ തുടര്‍ന്ന് കെട്ടിടത്തിലുണ്ടായിരുന്ന അഭയാര്‍ഥികളെ സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റുമെന്നുപോലിസ് അറിയിച്ചു. സിംഹള ദേശീയ സേന എന്ന സംഘടനയുമായി ബന്ധമുള്ള സന്യാസികളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഈ സംഘടന സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. റോഹിന്‍ഗ്യര്‍ ഭീകരരാണെന്നും മ്യാന്‍മറില്‍ ബുദ്ധമതക്കാരെ അവര്‍ കൊല്ലുന്നതായും സംഘടന ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിക്കുന്നു. ശ്രീലങ്കയിെലയും മ്യാന്‍മറിലെയും തീവ്രനിലപാടു പുലര്‍ത്തുന്ന സന്യാസികള്‍ തമ്മില്‍ അടുത്തബന്ധം പുലര്‍ത്തുന്നതായാണു റിപോര്‍ട്ടുകള്‍

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss