|    Apr 25 Wed, 2018 10:14 pm
FLASH NEWS
Home   >  Kerala   >  

ബുദ്ധമതത്തിന് ശേഷം ഇന്ത്യന്‍ ജനതയെ ഏറ്റവുമധികം സ്വാധീനിച്ചത് ഇസ് ലാം: സുനില്‍ പി ഇളയിടം

Published : 21st February 2018 | Posted By: mi.ptk

തൃശൂര്‍:  ബുദ്ധമതത്തിനു ശേഷം ഇന്ത്യന്‍ ജനതയെ ഏറ്റവുമധികം സ്വാധീനിച്ചത് ഇസ് ലാമാണെന്ന് ചിന്തകനും പ്രഭാഷകനുമായ സുനില്‍ പി ഇളയിടം. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ‘ഭാരതീയ ചിന്തയുടെ ബഹുസ്വരത’ എന്ന വിഷയത്തില്‍ കേരളസാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാരമ്പര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം പരിഗണിക്കേണ്ടത് കരുണയിലും മൈത്രിയിലും ഊന്നിയ ബുദ്ധമതത്തെക്കുറിച്ചാണ്. ഇതിനുശേഷം ഇന്ത്യയുടെ സമസ്തമേഖലകളെയും സ്പര്‍ശിച്ച ഇസ് ലാംമതത്തെ പരിഗണിക്കണം. ബുദ്ധമതത്തിനു ശേഷം മറ്റൊരു മതത്തിനും ഇസ് ലാമിനെപ്പോലെ സ്വാധീനമുണ്ടാക്കാനായിട്ടില്ല. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ സമസ്തമേഖലയെ സ്വാധീനിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്ത മുസ് ലിം സമുദായം ഇന്ത്യന്‍ പാരമ്പര്യത്തിന് ഭീഷണിയാണെന്ന ചര്‍ച്ചകള്‍ വ്യര്‍ഥമാണെന്നും സുനില്‍ പി ഇളയിടം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss