|    Mar 29 Wed, 2017 8:48 pm
FLASH NEWS

ബുദ്ധമതക്കാര്‍ മുസ്‌ലിം പള്ളി തീവച്ചു നശിപ്പിച്ചു

Published : 3rd July 2016 | Posted By: SMR

mosque_myanmar_759

യംഗൂണ്‍: വടക്കന്‍ മ്യാന്‍മറില്‍ മുസ്‌ലിം പള്ളി തീയിട്ടു നശിപ്പിച്ചു. ഒരാഴ്ചയ്ക്കിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ ആക്രമണമാണിത്. കച്ചിന്‍ സംസ്ഥാനത്തെ പാകന്തിലാണ് സംഭവം. അക്രമം തടയുന്നതില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പരാജയപ്പെട്ടതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 200ഓളം ബുദ്ധമതക്കാര്‍ കൂട്ടമായെത്തി പള്ളി ആക്രമിക്കുകയായിരുന്നു. ബുദ്ധമത ആരാധനാലയത്തിനു സമീപത്ത് പള്ളി നിര്‍മിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് വെള്ളിയാഴ്ച ഒരുവിഭാഗം സംഘടിച്ചെത്തി പള്ളി തകര്‍ത്ത് തീവയ്ക്കുകയായിരുന്നുവെന്ന് പോലിസ് അറിയിച്ചു.
സംഭവസ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിപ്പിച്ചതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് എഎഫ്പി റിപോര്‍ട്ട് ചെയ്തു. ജൂണ്‍ 23ന് യംഗൂണിനടുത്ത ബാഗോ പ്രദേശത്തെ ഒരു പള്ളി അക്രമികള്‍ തകര്‍ക്കുകയും മുസ്‌ലിംകള്‍ക്കെതിരേ അക്രമം നടത്തുകയും ചെയ്തിരുന്നു. സംഘര്‍ഷത്തെത്തുടര്‍ന്ന് ബുദ്ധഭൂരിപക്ഷ പ്രദേശത്തു നിന്നും മുസ്‌ലിംകള്‍ സമീപ പ്രദേശങ്ങളിലേക്കു പലായനം ചെയ്തിരിക്കുകയാണ്.
രാജ്യത്ത് മുസ്‌ലിം ന്യൂനപക്ഷത്തിനെതിരായ അക്രമങ്ങള്‍ വര്‍ധിച്ചതിനെത്തുടര്‍ന്ന് സമാധാന നൊബേല്‍് ജേതാവായ ഓങ്‌സാന്‍ സൂചിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന് യുഎന്‍ മുന്നറിയിപ്പു നല്‍കി. പള്ളികള്‍ക്കു നേരെയുണ്ടായ അക്രമത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുന്നില്ലെന്നത് ആശങ്കാജനകമാണെന്ന് മ്യാന്‍മറിലെ പ്രത്യേക യുഎന്‍ പ്രതിനിധി യാങ്കീ ലീ അഭിപ്രായപ്പെട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day