|    Jul 19 Thu, 2018 8:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ബുദ്ധന്‍ റോഹിന്‍ഗ്യകളെ സഹായിച്ചേനെ : ദലൈലാമ

Published : 12th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ബുദ്ധന്‍ ഉണ്ടായിരുന്നെങ്കില്‍ റോഹിന്‍ഗ്യന്‍ മുസ്‌ലിംകളെ സഹായിച്ചേനെ എന്ന് ദലൈലാമ. ബുദ്ധമത ഭൂരിപക്ഷമുള്ള മ്യാന്‍മറില്‍ കടുത്ത  അതിക്രമങ്ങള്‍ക്ക് ഇരയാവുന്ന റോഹിന്‍ഗ്യകള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ട് ആദ്യമായാണ് ദലൈലാമ രംഗത്തു വന്നിരിക്കുന്നത്. മ്യാന്‍മറില്‍ റോഹിന്‍ഗ്യകള്‍ക്കു നേരെയുള്ള അതിക്രമം വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ആഴചകള്‍ക്കകം ആയിരക്കണക്കിനു റോഹിന്‍ഗ്യകളാണ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരിക്കുന്നത്. മ്യാന്‍മറില്‍ നിരവധി റോഹിന്‍ഗ്യകള്‍ കൊല്ലപ്പെട്ടതായുള്ള ഐക്യരാഷ്ട്ര സഭയുടെ റിപോര്‍ട്ടിനെ ഉദ്ധരിച്ച് സംസാരിക്കുകയായിരുന്നു നൊബേല്‍ സമ്മാന ജേതാവും ബുദ്ധമത നേതാവുമായ ദലൈലാമ. റോഹിന്‍ഗ്യകളെ തിരഞ്ഞു പിടിച്ച് കൊല്ലുന്നവര്‍ ബുദ്ധനെ ഓര്‍ക്കണം. അദ്ദേഹം ഉണ്ടായിരുന്നെങ്കില്‍ പാവപ്പെട്ട റോഹിന്‍ഗ്യകളെ സഹായിച്ചേനെ എന്നും ദലൈലാമ പ്രതികരിച്ചു. റോഹിന്‍ഗ്യകള്‍ക്കെതിരേയുള്ള അതിക്രമങ്ങള്‍ക്കെതിരേ മൗനം പാലിക്കുന്ന മ്യാന്‍മര്‍ നേതാവ് ഓങ്‌സാന്‍ സൂച്ചിയുടെ നടപടിക്കെതിരേ നൊബേല്‍ ജേതാക്കളായ ഡെസ്മണ്ട് ടുട്ടു, മലാല യൂസഫ് സായ് എന്നിവര്‍ രംഗത്തെത്തിയിട്ടുണ്ട്.  അതേസമയം, റോഹിന്‍ഗ്യന്‍ വിഷയത്തില്‍ കടുത്ത നിലപാടെടുത്ത് ശിവസേന രംഗത്തെത്തി. മ്യാന്‍മറിന്റെ അഖണ്ഡതയ്ക്കും സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുന്നതിനാലാണ് മ്യാന്‍മര്‍ സര്‍ക്കാര്‍ റോഹിന്‍ഗ്യകള്‍ക്കെതിരേ കടുത്ത നിലപാടെടുത്തിരിക്കുന്നത് എന്നാണ് ശിവസേന തങ്ങളുടെ പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയിരിക്കുന്നത്. ജമ്മുവില്‍ അനധികൃതമായി താമസമാക്കിയ റോഹിന്‍ഗ്യന്‍ ബംഗ്ലാദേശ് മുസ്‌ലിംകളെ നാടുകടത്താനുള്ള ഉത്തരവ് പുറപ്പെടു—വിക്കണമെന്ന് ജമ്മു കശ്മീര്‍ നാഷനല്‍ പാന്തേഴ്‌സ് പാര്‍ട്ടി(ജെകെഎന്‍പിപി) കേന്ദ്ര ആഭ്യന്തരമന്ത്രിയോട് ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss