|    Oct 18 Thu, 2018 2:14 am
FLASH NEWS
Home   >  National   >  

ബുദ്ധനുണ്ടായിരുന്നെങ്കില്‍ റോഹിന്‍ഗ്യകളെ സഹായിക്കുമായിരുന്നു: ദലൈലാമ

Published : 11th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: ബുദ്ധന്‍ ജീവിച്ചിരുന്നെങ്കില്‍ വംശീയ അതിക്രമങ്ങളില്‍ ദുരിതം പേറുന്ന റോഹിന്‍ഗ്യന്‍ മുസ്‌ലിങ്ങളെ സഹായിക്കുമായിരുന്നെന്ന് ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. റോഹിന്‍ഗ്യകള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിലര്‍ മുസ്‌ലിം ജനതയെ ആക്രമിക്കുന്നു ഇത്തരം സാഹചര്യങ്ങളില്‍ ബുദ്ധന്‍ ഉണ്ടായിരുന്നെങ്കില്‍ ദുരിതം അനുഭവിക്കുന്ന മുസ്‌ലിംങ്ങളെ സഹായിക്കുമായിരുന്നെന്ന് അവര്‍ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മ്യാന്‍മറില്‍ റോഹിന്‍ഗ്യകള്‍ക്കു നേരെ വലിയ രീതിയിലുള്ള വംശീയ അതിക്രമങ്ങളാണ് നടക്കുന്നത്. റാഖില്‍ സൈന്യവും റോഹിന്‍ഗ്യന്‍ സായുധ വിഭാഗം ആര്‍സയും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ തുടര്‍ന്ന് മൂന്ന് ലക്ഷത്തോളം പേരാണ് ബംഗ്ലാദേശിലേക്ക് പാലായനം ചെയ്തത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss