|    May 29 Mon, 2017 4:54 pm
FLASH NEWS

ബീഹാറില്‍ പരീക്ഷ ഫോമുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നു

Published : 5th September 2016 | Posted By: mi.ptk

aadhar-01

ബീഹാര്‍:പരീക്ഷകളില്‍ നടക്കുന്ന ക്രമക്കേടുകള്‍ തടയുന്നതിനായി വിദ്യാര്‍ത്ഥികളുടെ അപേക്ഷാ ഫോം ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാന്‍ ബീഹാര്‍ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡ് തീരുമാനിച്ചു. വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫോമും ആധാര്‍ കാര്‍ഡ് നമ്പറും തമ്മില്‍ ബന്ധിപ്പിക്കുന്നതിലൂടെ വ്യാജ ഫോമുകള്‍ തടയാനാകുമെന്ന നിഗമനത്തിലാണ് ഇത്തരമൊരു തീരുമാനം. ആധാര്‍ കാര്‍ഡ് നമ്പര്‍ ലഭിക്കുന്നതോടെ വിദ്യാര്‍ത്ഥിയുടെ പൂര്‍ണ വിവരം ലഭ്യമാകുന്നതിനാല്‍ ആള്‍മാറാട്ടം അടക്കമുള്ള തട്ടിപ്പുകള്‍ തടയാന്‍ സാധിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന പരീക്ഷാ ബോര്‍ഡ് ഇത്തരമൊരു തീരുമാനമെടുക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day