|    Jan 19 Thu, 2017 6:41 pm
FLASH NEWS

ബീഹാറിലെ പാഠം; ബംഗാള്‍ തിരഞ്ഞെടുപ്പില്‍ മോഡിയില്ലാതെ പ്രചാരണത്തിന് ബിജെപി

Published : 1st January 2016 | Posted By: swapna en

modi-bengal

കൊല്‍ക്കത്ത: ബീഹാറിലെ തിരഞ്ഞെടുപ്പ് തോല്‍വിയില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട ബിജെപി മോഡിയില്ലാതെ പശ്ചിമ ബംഗാള്‍ തിരഞ്ഞെടുപ്പ് നേരിടും. എല്ലാ തിരഞ്ഞെടുപ്പുകളിലും മോഡി ഷോ നടത്തുന്ന ബിജെപി ഇത്തവണ കളം മാറ്റിപ്പിടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രചാരണത്തിന്റെ അവസാന ഘട്ടത്തില്‍ മോഡിയെ ഇറക്കാനാണ് പാര്‍ട്ടി തീരുമാനം.
മോഡിയെ മുന്‍ നിര്‍ത്തി പ്രചരണത്തിനിറങ്ങുന്ന രീതി മാറ്റി സംസ്ഥാന നേതാക്കളെയും മറ്റ് കേന്ദ്ര മന്ത്രിമാരെയും പ്രചാരണത്തിനിറക്കാന്‍ പാര്‍ട്ടി തീരുമാനം. സംസ്ഥാനത്തെ 294 സീറ്റുകളില്‍ പാര്‍ട്ടി മല്‍സരിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 89 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക