|    Oct 22 Sun, 2017 3:04 am

ബീഹാര്‍ മോഡല്‍ സഖ്യം അനിവാര്യം: പി കെ കുഞ്ഞാലിക്കുട്ടി

Published : 20th March 2017 | Posted By: fsq

 

മലപ്പുറം: ഭരണകൂടം പൂര്‍ണമായും വര്‍ഗീയ ശക്തികളുടെ പിടിയിലമര്‍ന്നിരിക്കുന്ന ചിത്രമാണ് ഉത്തര്‍പ്രദേശ് തിരഞ്ഞടുപ്പും തുടര്‍ന്നു നടന്ന മുഖ്യമന്ത്രിയുടെ നിയമനവും കാണിക്കുന്നതെന്നും ഇതിനെതിരായി ജനാധിപത്യ മതേതര കക്ഷികളുടെ ബീഹാര്‍ മോഡല്‍ സഖ്യം അനിവാര്യമാണെന്നും മലപ്പുറം പാര്‍ലിമെന്റ് യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി.
ജനതാദള്‍ (യു) സംഘടിപ്പിച്ച മലപ്പുറം പാര്‍ലിമെന്റ് മണ്ഡലം കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യ കക്ഷികളുടെ ഭിന്നതയാണ് ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വിജയമെന്നു ജനതാദള്‍ (യു) ദേശീയ ജനറല്‍ സെക്രട്ടറി ഡോ. വര്‍9ഗ്ഗീസ് ജോര്‍ജ്ജ് പറഞ്ഞു. കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് സബാഹ് പുല്‍പ്പറ്റ, ജെഡിയു സംസ്ഥാന സെക്രട്ടറി ഷെയ്ഖ് പി ഹാരിസ്, പി ഉബൈദുല്ല എംഎല്‍എ, ഡിസിസി പ്രസിഡന്റ് വി വി പ്രകാശ്, ജെഡിയു സംസ്ഥാന വൈസ് പ്രസിഡന്റ് വി കുഞ്ഞാലി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക