|    May 27 Sat, 2017 11:50 am
FLASH NEWS

ബീറ്റില്‍ അഞ്ചാമന്‍ ജോര്‍ജ് മാര്‍ട്ടിന്‍ അന്തരിച്ചു

Published : 10th March 2016 | Posted By: SMR

വാഷിങ്ടണ്‍: ഫിഫ്ത്ത് ബീറ്റില്‍ എന്ന പേരിലറിയപ്പെടുന്ന വിഖ്യാത സംഗീതനിര്‍മാതാവ് സര്‍ ജോര്‍ജ് മാര്‍ട്ടിന്‍(90) അന്തരിച്ചു. ദ ബീറ്റില്‍സ് എന്ന പോപ്പ് ഗായകസംഘവുമായി ചേര്‍ന്ന് 700ഓളം ആല്‍ബങ്ങളാണ് അദ്ദേഹം തയ്യാറാക്കിയത്. അഞ്ചു ദശാബ്ദത്തിനിടയ്ക്ക് ബ്രിട്ടനിലും യുഎസിലും മാത്രമായി 50ലധികം ഹിറ്റ് ഗാനങ്ങളുടെ നിര്‍മാതാവായതിന്റെ പേരില്‍ ഗിന്നസ്ബുക്ക് റെക്കോഡും സ്വന്തമാക്കി. ഗാനരചന, സംഗീതജ്ഞന്‍ എന്നീ നിലകളിലും പ്രസിദ്ധനാണ്. 1960കളില്‍ പോപ്പ് സംഗീതപ്രേമികളുടെ ഇഷ്ടഗായകസംഘമായിരുന്നു ദ ബീറ്റില്‍സ്.
ഗെറി ആന്റ് ദ പേസ്‌മേക്കേഴ്‌സ്, ഡേം ഷേര്‍ലി ബാസ്സി, സില്ല തുടങ്ങിയ സംഗീതസംഘങ്ങളോടൊപ്പവും പ്രവര്‍ത്തിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day