|    Nov 16 Fri, 2018 9:19 pm
FLASH NEWS

ബീരാനും കുടുംബത്തിനും ഇനി ബസ് സ്റ്റാന്റില്‍ അന്തിയുറങ്ങേണ്ട

Published : 11th August 2018 | Posted By: kasim kzm

കോഴിക്കോട്: ഹൃദ്രോഗിയായ ബീരാനും ഭാര്യയ്ക്കും പറക്കമുറ്റാത്ത മൂന്നു കുഞ്ഞുങ്ങള്‍ക്കും ഇനി ബസ് സ്റ്റാന്റാന്റുകളില്‍ അന്തി ഉറങ്ങേണ്ട. ജില്ലാ കലക്ടര്‍ യു വി ജോസിന്റെ നിര്‍ദേ പ്രകാരം അവര്‍ക്ക് വാടക വീടൊരുക്കി. ഏഴു വര്‍ഷമായി താമസിച്ചിരുന്ന കാപ്പാട് വാടക വീടില്‍ തന്നെ ഇവര്‍ ഇനിയും താമസിക്കും. കാപ്പാടെ ഓടോറിക്ഷാ തൊഴിലാളിയായിരുന്ന കായന്റവീടെ ബിരാന്‍ (47) രണ്ടാമതും ഹൃദ്രോഗം ബാധിച്ച് കിടപ്പിലായതോടെയാണ് വാടക വീട്ടില്‍ നിന്ന് കുടിയിറങ്ങേണ്ടി വന്നത്.
നാല്‍പതിനായിരം രൂപ വാടക കുടിശ്ശികയുണ്ട്. ഒരു വര്‍ഷമായി വാടക കൊടുത്തിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് ചികിത്സ, ഈ മാസം 20 ന് ബീരാനോട് ആന്‍ജിയോഗ്രാം ചെയ്യാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. ഇതിനിടയിലാണ് ഞായറാഴ്ച വാടക വീട് ഒഴിയേണ്ടിവന്നത്. ബീരാനും കുടുംബത്തിനും ഒരു സെന്റ് സ്ഥലം പോലുമില്ല. തലചായ്ക്കാന്‍ ഒരിടമില്ല. ഞായറാഴ്ച രാവിലെ ബസ് സ്റ്റാന്റില്‍ വന്നിരുന്നു. ഉച്ചയ്ക്ക് ബീച്ചില്‍ പോയി. കുട്ടികള്‍ അവിടെ ഉറങ്ങി. സുഹൃത്തായ, നഗരത്തിലെ ഫുട്പാത്ത് കച്ചവടക്കാരന്‍ അഷ്‌റഫ് മൂന്ന് ദിവസം തന്റെ കുടുംബത്തോടൊപ്പം താമസിപ്പിച്ചു. തന്റെ ദുരിതകഥകളൊന്നും പറയാതെ ബീരാന്‍ അവിടെ നിന്നും ഇറങ്ങി.
നഗരത്തില്‍ ഒരു വാടക ലോഡ്ജില്‍ കുട്ടുകാരന്റെ സഹായത്തില്‍ കഴിഞ്ഞു. വ്യാഴാഴ്ച രാത്രി മുഴുവന്‍ ആ കുടുംബം കോഴിക്കോട് പുതിയ ബസ് സ്റ്റാന്റില്‍ കഴിച്ചു കൂട്ടി. ഇന്ന്‌ലെ രാവിലെ കലക്ടറേറ്റിലേക്ക് വന്നു. ജില്ലാ കലക്ടര്‍ യു വി ജോസിനെ കാണാന്‍ അവസരം കിട്ടിയതാണ് ഈ കുടുംബത്തിന്റെ ജീവിതത്തില്‍ വീണ്ടും വെളിച്ചമേകിയത്. കലക്ടര്‍ കോഴിക്കോടിന്റെ നന്മ വീണ്ടും തിരിച്ചറിഞ്ഞു. മാതൃസ്നേഹ ട്രസ്റ്റ് ചെയര്‍മാന്‍ ഷാന്‍ പുതുക്കാടില്‍ വിവരം അറിഞ്ഞയുടന്‍ കുടുംബത്തിന് സഹായവുമായെത്തി. വാടക നല്‍കാന്‍ 50,000 രൂപയുടെ ചെക്ക് കളക്ടരുടെ ചേമ്പറില്‍ ജില്ലാ കലക്ടര്‍ യു വി ജോസിന്റെ സാന്നിധ്യത്തില്‍ കൈമാറി. കുട്ടികളുടെ പഠനത്തിന് എല്ലാ മാസവും സഹായം നല്‍കുമെന്നും ഒരു മാസത്തേക്കുളള ഭക്ഷണത്തിനുളള സഹായം നല്‍കുമെന്നും ഷാന്‍ കലക്ടറെ അറിയിച്ചു. ജില്ലാ കലക്ടര്‍ ചേമഞ്ചേരി വില്ലേജ് ഓഫീസറെ വിളിച്ചു വരുത്തി കുടുംബത്തിന്റെ സംരക്ഷണ ചുമതല സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.
ബീരാന്റെ ഭാര്യ ആയിഷാബിക്കും മക്കള്‍ ഏഴാം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് നസിമിനും നൗഷിജയ്ക്കും നാലാം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് നബീലിനും ഇനി അന്തിയുറങ്ങാന്‍ ഭയക്കേണ്ട. ആരോഗ്യം തിരിച്ചു കിട്ടട്ടെ ഇനിയും ജോലി ചെയ്യുമെന്നും കുടുംബം പോറ്റണമെന്നും 15 വര്‍ഷമായി വാടക വീടുകളില്‍ കഴിയുന്ന ബീരാന്‍ പറഞ്ഞു. സങ്കടവും അല്‍പം സന്തോഷവുമായി കുടുംബം കലക്ടറുടെ ചേമ്പറില്‍ നിന്ന് ഇറങ്ങുമ്പോഴും ഈ കുടുംബത്തിന്റെ ദൈന്യത അധികമാരും അറിഞ്ഞിരുന്നില്ല.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss