|    Nov 18 Sat, 2017 7:34 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബീമാപ്പള്ളി വെടിവയ് പ്: എസ്ഡിപിഐ നിയമസഭാ മാര്‍ച്ച് 9ന്

Published : 8th November 2017 | Posted By: fsq

 

തിരുവനന്തപുരം: 2009 മെയ് 17നു ബീമാപ്പള്ളി പ്രദേശത്തു നിരപരാധികളായ ആറു പേരെ പോലിസ് വെടിവച്ചു കൊന്ന സംഭവത്തില്‍ അന്വേഷണ കമ്മീഷന്‍ റിപോര്‍ട്ട് നിയമസഭ ചര്‍ച്ച ചെയ്യണമെന്ന്ആവശ്യപ്പെട്ട് ഒമ്പതിനു നിയമസഭാ മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി റോയ് അറക്കല്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ബീമാപ്പള്ളി വെടിവയ്പ് അന്വേഷണ റിപോര്‍ട്ട് സമര്‍പ്പിച്ച് 2,136 ദിവസങ്ങള്‍ കഴിഞ്ഞിട്ടും നിയമസഭ ചര്‍ച്ച ചെയ്യാത്തതു വിവേചനമാണ്. രാവിലെ ഒമ്പതിനു പ്രസ് ക്ലബ്ബിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്തു വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയും കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയുമായിരുന്നപ്പോള്‍ നടന്ന വെടിവയ്പിനെക്കുറിച്ച് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും കൂട്ടക്കൊലയ്ക്കു നേതൃത്വം കൊടുത്ത ഉന്നത പോലിസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് അവര്‍ ശ്രമിച്ചത്. പിന്നീട് ജനങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്നു ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടുകയും തിരുവനന്തപുരം ജില്ലാ ജഡ്ജിയായിരുന്ന കെ രാമകൃഷ്ണന്‍ അന്വേഷണം നടത്തി 2014 ജനുവരി നാലിനു റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുകയും ചെയ്തു. നാളിതുവരെ ആയിട്ടും ഈ റിപോര്‍ട്ട് നിയമസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനോ, വെടിവയ്പിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനോ സര്‍ക്കാ ര്‍ തയ്യാറായിട്ടില്ല. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും റോയ് പ്രസ്താവനയില്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക