|    Nov 25 Sat, 2017 11:15 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ബീഫ് പാര്‍ട്ടി പ്രഖ്യാപിച്ച ബിജെപി നേതാവ് രാജിവച്ചു

Published : 2nd June 2017 | Posted By: fsq

 

ഷില്ലോങ്: ബിജെപിയുടെ ബീഫ് നയത്തില്‍ പ്രതിഷേധിച്ച് മേഘാലയയിലെ ബിജെപി നേതാവ് പാര്‍ട്ടിയില്‍ നിന്നു രാജിവച്ചു. നരേന്ദ്രമോദി സര്‍ക്കാരിന്റെ മൂന്നുവര്‍ഷം ബീഫ് ഫെസ്റ്റ് നടത്തി ആഘോഷിക്കാന്‍ ആഹ്വാനംചെയ്ത ബര്‍ണാഡ് റിമ്പു മരക് ആണ് പാര്‍ട്ടിയില്‍ നിന്നു രാജിവച്ചത്. താനൊരു ക്രിസ്ത്യാനിയാണെന്നും അതിലുപരി ഗാരോക്കാരനാണെന്നും അതിനാലാണ് ഈ നയത്തില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദി സര്‍ക്കാരിന്റെ മൂന്നാംവാര്‍ഷികം ആഘോഷിക്കാന്‍ ബീഫ് ഫെസ്റ്റ് നടത്തുമെന്ന് ഫേസ്ബുക്കില്‍ ഇയാള്‍ കുറിച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ഒരു സാധുമൃഗത്തെ കശാപ്പുചെയ്ത് ഭക്ഷിക്കാന്‍ ആഹ്വാനംചെയ്ത ഇയാളെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയോ രാജി ആവശ്യപ്പെടുകയോ ചെയ്യുമെന്ന് ബിജെപി വക്താവ് നളിന്‍ കോഹ്‌ലി പറഞ്ഞിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക