|    Oct 19 Fri, 2018 11:14 am
FLASH NEWS

ബീഫ് നിരോധനം : യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധിച്ചു

Published : 30th May 2017 | Posted By: fsq

 

പാലക്കാട്: കേന്ദ്രസര്‍ക്കാറിന്റെ ബീഫ് നിരോധനത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പാലക്കാട് പാര്‍ലിമെന്റ് കമ്മിറ്റി വാണിയംകുളം ചന്തക്ക് സമീപം ബീഫും കപ്പയും നല്‍കി പ്രതിഷേധിച്ചു. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഈ നിയമം രാജ്യത്തെ മതേതര സംസ്‌കാരത്തെ തകര്‍ക്കാനാണെന്നും യോഗം ഉദ്ഘാടനം ചെയ്ത് സംസ്ഥാന സെക്രട്ടറി സുനില്‍ ലാലൂര്‍ അഭിപ്രായപ്പെട്ടു. പാലക്കാട് പാര്‍ലിമെന്റ് പ്രസിഡന്റ് ടി എച്ച് ഫിറോസ് ബാബു, നിയോജകമണ്ഡലം പ്രസിഡന്റുമാരായ എന്‍ കെ ജയരാജ്, വി എം മുസ്തഫ, നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ സുജീഷ്, സ്വാജിത്ത്, ഷിബൂഷ്, സുമേഷ്, ജഗദീഷ്, ഡോ സരിന്‍, ജയന്‍മനു, ഷിഹാബ്, ബാബു, രതീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ബീഫും കപ്പയും വിതരണം ചെയ്തുആനക്കര: കേന്ദ്ര സര്‍ക്കാറിന്റെ ബീഫ് നിരോധനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്റ്റ് തൃത്താല ബ്ലോക്ക് കമ്മറ്റി തൃത്താല സെന്ററില്‍ പ്രതിഷേധ പ്രകടനം നടത്തി.ആരീഫ് നാലകത്ത് നേതൃത്വം നല്‍കി

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss