|    Jul 16 Mon, 2018 6:48 am
FLASH NEWS
Home   >  Kerala   >  

ബീഫ്, ദലിതന്‍, പാക്കിസ്ഥാന്‍ തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കരുത്; കോളജ് മാഗസിന് വിലക്ക്

Published : 18th September 2017 | Posted By: shadina sdna


നാദാപുരം: നാദാപുരം ഗവണ്‍മെന്റ് കോളജ് മാഗസിന് വിലക്ക്. നാദാപുരം ഗവണ്‍മെന്റ് ആര്‍ട്‌സ് ആന്റ്‌ സയന്‍സ് കോളജിലെ പ്രഥമ വാര്‍ഷിക മാഗസിനായ ‘ഇമിരിച്ചല് ചൂടാന്തിരി പൊയച്ചല്’ എന്ന മാഗസിനാണ് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയത്.  മാഗസിനിലെ ഫാഷിസ്റ്റ് വിരുദ്ധ ലേഖനങ്ങള്‍ ഒഴിവാക്കാനും കോളേജ് അധികൃതര്‍ നിര്‍ദേശം നല്‍കിയെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. മാഗസിന്‍ അച്ചടിക്കാന്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. കവര്‍ പേജിലെ പശുവിന്റെ ചിത്രം ഒഴിവാക്കണമെന്നും ബീഫ് വിഷയത്തിലെ അടക്കമുള്ള സൃഷ്ടികള്‍ മാഗസിനില്‍ നിന്നും ഒഴിവാക്കണമെന്നും അധികൃത ര്‍ പറഞ്ഞു. മാഗസിനില്‍ രാഷ്ട്രീയ അതിപ്രസരമാണെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞതായി വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.
ബീഫ്, ദലിതന്‍, പാകിസ്ഥാന്‍, സോഷ്യലിസ്റ്റ്’ എന്നീ പ്രയോഗങ്ങള്‍ മാഗസിനില്‍ നിന്ന് ഒഴിവാക്കണമെന്നും ദൈവങ്ങളെകുറിച്ചും രക്തസാക്ഷികളെകുറിച്ചും പശു കൊലപാതക ങ്ങള്‍ക്കെതിരെയുള്ള ലേഖനങ്ങളും  വെട്ടിമാറ്റണമെന്നും ഫാഷിസ്റ്റ് വിരുദ്ധ ചോദ്യങ്ങ ളുള്ളതിനാല്‍ അഭിമുഖം ഉള്‍പെടുത്തരുതെന്നും കോളേജ് അധികൃതര്‍ നിര്‍ദേശിച്ചതായി വിദ്യാര്‍ഥികള്‍ പറയുന്നു. തങ്ങള്‍ വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ പശുവിന്റെ ആള്‍ക്കാരാണ് രാജ്യം ഭരിക്കുന്നതെന്നും അതോണ്ട് ഇതൊക്കെ വച്ച് മാഗസിനിറക്കിയാല്‍ കലാപമുണ്ടാ വുമെന്നാണ് അധികൃതര്‍ പറയുന്നത്. പരിസര പ്രദേശത്തുള്ള സെല്‍ഫ് ഫിനാന്‍സിങ് കോ ളജുകളിലെ രാഷ്ട്രീയ മൂല്യമില്ലാത്ത മാഗസിനുകളെ മാതൃകയാക്കാനാണ് അവര്‍ ആവശ്യ പ്പെടുന്നതെന്നും വിദ്യാര്‍ഥികള്‍ പറയുന്നു. അത് എഴുതരുത് ഇത് എഴുതരുത് എന്ന് പറയുന്ന സംഘപരിവാര ഫാഷിസ്റ്റ് ആശയം തങ്ങളുടെ മാഗസിനിലും അടിച്ചേല്‍പ്പി ക്കാന്‍ ശ്രമിച്ചാല്‍ പ്രതികരിക്കുമെന്നും ഉള്ളതെല്ലാം വെട്ടിമാറ്റാനല്ല മറിച്ച് തങ്ങളുടെ രചനകള്‍ ലോകമറിയാനാണ് ഉറക്കമൊഴിച്ചതെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss