|    Oct 20 Fri, 2017 2:42 pm
FLASH NEWS
Home   >  News now   >  

ബീഫ് കൊഴുപ്പ് ഉപയോഗിച്ച് തന്നെ പുതിയ നോട്ടുകള്‍ അച്ചടിക്കും: ബ്രിട്ടീഷ് ഫെഡറല്‍ ബാങ്ക്

Published : 12th August 2017 | Posted By: shins

ന്യൂഡല്‍ഹി: ഹിന്ദു സംഘടനകളുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും പുതിയ നോട്ടുകള്‍ അച്ചടിക്കാന്‍ ബീഫ് കൊഴുപ്പ് (പശു കൊഴുപ്പ്) തന്നെ ഉപയോഗിക്കുമെന്നും ബ്രിട്ടിഷ് ഫെഡറല്‍ ബാങ്ക്. പോളിമര്‍ നോട്ടുകളുടെ നിര്‍മാണത്തിന് പശുക്കൊഴുപ്പ് ഉപയോഗിക്കുന്നതിനെതിരേ ചില ബ്രാഹ്മണ, ഹൈന്ദവ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. യു.കെയിലെ ക്ഷേത്രങ്ങളില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചു നിര്‍മിച്ച നോട്ടുകള്‍ സ്വീകരിക്കുന്നില്ലെന്നും പരാതിയുയര്‍ന്നിരുന്നു. പ്രതിഷേധമുയര്‍ന്നതോടെ വിഷയം ബ്രിട്ടനില്‍ പൊതുചര്‍ച്ചയ്ക്ക് വയ്ക്കുകയും എന്നാല്‍ പോളിമര്‍ നോട്ട് നിര്‍മാണത്തില്‍ പാംഓയിലിനെ ആശ്രയിക്കുന്നത് കൂടുതല്‍ ചിലവേറിയതാണെന്ന് വ്യക്തമാവുകയുമായിരുന്നു. പണത്തിന്റെ മൂല്യം കൂടി പരിഗണിച്ചാണ് പശുക്കൊഴുപ്പ് തന്നെ ഉപയോഗിക്കാന്‍ തീരുമാനിച്ചതെന്ന് ബാങ്ക് പ്രസ്താവനയില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക