|    Jan 17 Tue, 2017 10:21 am
FLASH NEWS

ബീഫ് കൊലപാതകം; ജമ്മുകാശ്മീര്‍ എംഎല്‍എയ്ക്ക് നേരെ ഹിന്ദുത്വരുടെ കരിമഷി പ്രയോഗം

Published : 19th October 2015 | Posted By: TK

mla-rashid-kshmir

ന്യൂഡല്‍ഹി:  പശുവിനെ കൊന്നുവെന്നാരോപിച്ച് ഉദ്ദംപൂരില്‍  യുവാവിനെ ഹിന്ദുത്വര്‍ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച ജമ്മുകാശ്മീര്‍ എംഎല്‍എ എഞ്ചിനീയര്‍ റാഷിദിന് നേരെ കരിമഷി പ്രയോഗം. ഡല്‍ഹി പ്രസ്‌ക്ലബില്‍ വാര്‍ത്താ സമ്മേളനത്തിനിടെയാണ് സംഭവം.

ഹിന്ദുസേനാ പ്രവര്‍ത്തകരാണ് കരിഓയില്‍ ഒഴിച്ചത്. ഇന്നലെ കൊല്ലപ്പെട്ട സാഹിദ് അഹ്മദിന്റെ സഹോദരന്‍ ഉള്‍പ്പെടുയുള്ളവര്‍ എംഎല്‍എയ്‌ക്കൊപ്പം വാര്‍ത്താസമ്മേളനത്തിനുണ്ടായിരുന്നു. നേരത്തെ ജമ്മുകാശ്മീര്‍ നിയമസഭയ്ക്ക് സമീപം ബീഫ് വിളമ്പി പ്രതിഷേധിച്ചതിനും എംഎല്‍എ എഞ്ചിനീയര്‍ റാഷിദിനെ ബിജെപി പ്രവര്‍ത്തകര്‍ നിയമസഭയില്‍ കയ്യേറ്റം ചെയ്തിരുന്നു.

അതേസമയം ഇവരെല്ലാം മാനസിക രോഗികളാണെന്നും പാകിസ്താന്റെ താലിബാന്‍വത്കരണത്തെ കുറിച്ചാണ് എല്ലാവരും സംസാരിക്കുന്നത് . എന്നാല്‍ ഇന്ത്യയിലെന്തൊക്കെയാണ് സംഭവിക്കുന്നത്. തന്റെ മേല്‍ കരിമഷി ഒഴിച്ചത് കൊണ്ട് കാര്യമില്ലെന്നും, 80,000 കാശ്മീരികളാണ് മരിച്ചതെന്നും റാഷിദ് പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 108 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക