|    May 24 Wed, 2017 3:18 pm
FLASH NEWS

ബീഫ് കഴിച്ചു; മധ്യവയസ്സകനെ ജനം കൊലപ്പെടുത്തി

Published : 30th September 2015 | Posted By: admin

.bee-kKrH--621x414@LiveMint

ന്യൂഡല്‍ഹി: ബീഫ് കഴിച്ചതിനെ തുടര്‍ന്ന് മധ്യവയസ്സകനെയും മകനെയും ജനകൂട്ടം മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ മധ്യവയസ്സകന്‍(50) കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ദാദ്രിയിലാണ് സംഭവം. മുഹമ്മദ് അഖ്‌ലാഖ് എന്ന കര്‍ഷകനെയാണ് അക്രമികളായ ജനകൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. ബീഫ് കഴിച്ചെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

കൂടാതെ ബീഫ് വീട്ടില്‍ സൂക്ഷിച്ചെന്നും ആരോപിച്ചായിരുന്നു മര്‍ദ്ദനം. അവശനായ മകന്റെ നില ഗുരുതരമാണ്. അഖ്‌ലാഖിനെയും മകനെയും വീടിന് പുറത്തേക്ക് വലിച്ചുകൊണ്ടുപോയിട്ടായിരുന്നു മര്‍ദ്ദനം. തിങ്കളാഴ്ച ്അര്‍ദ്ധരാത്രിയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ആറുപേരെ പോലിസ് അറസ്റ്റ് ചെയ്തു. 10 പേര്‍ക്കെതിരേ കേസ്സെടുക്കയും ചെയ്തു.
-എഫ്.ആര്‍

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day