|    Jul 23 Mon, 2018 2:54 pm
FLASH NEWS
Home   >  Kerala   >  

ബീഫ് കഴിച്ചതിന് സുരഭിക്കെതിരെ സംഘപരിവാറിന്റെ സൈബര്‍ ആക്രമണം;യുവജനക്ഷേമ കമ്മീഷന്‍ പരാതി നല്‍കി

Published : 8th September 2017 | Posted By: mi.ptk

തിരുവനന്തപുരം:തിരുവോണദിനത്തില്‍ ബീഫ് കഴിച്ചതിന് നടി സുരഭി ലക്ഷ്മിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന സൈബര്‍ ആക്രമണത്തിനെതിരെ സംസ്ഥാന യുവജന കമ്മീഷന്‍ ഡിജിപിക്ക് കത്തയച്ചു. തിരുവോണ ദിനത്തില്‍ ഒരു സ്വകാര്യ ചാനല്‍ പ്രക്ഷേപണം ചെയ്ത പരിപാടിയില്‍ ബീഫ് കഴിച്ചതിനെതുടര്‍ന്നാണ് സുരഭിലക്ഷ്മിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ സൈബര്‍ ആക്രമണം നടത്തിയത്. ഓണ ദിവസത്തില്‍ ബീഫ് കഴിച്ചത് കേരളത്തിലെ ഹിന്ദുക്കളെ അപമാനിക്കലാണെന്നാണ് ഇവരുടെ പ്രധാന ആരോപണം. കോഴിക്കോട്ടെ ഒരു ഹോട്ടലിന്റെ പശ്ചാത്തലത്തിലൊരുക്കിയ പരിപാടിയില്‍ സുരഭി ലക്ഷ്മി പൊറോട്ടയും ബീഫും കഴിക്കുന്നതായി കാണിച്ചിരുന്നു. ഇതാണ് സംഘപരിവാര്‍ സംഘടനകളെ ചൊടിപ്പിച്ചത്. സംഘപരിവാര്‍ അനുകൂല വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ഫെയ്‌സ്ബുക്കിലും സുരഭിയുടെ ഫെയ്‌സ്ബുക്കിലുമായാണ് വിദ്വേഷ കമന്റുകളിട്ടത്. തിരുവോണത്തിന് ബീഫ് കഴിച്ച സുരഭി പെരുന്നാളിന് പന്നിയിറച്ചി കഴിക്കുമോ എന്നാണ് ഇവരുടെ ചോദ്യം.
അതേസമയം, ഓണത്തിനായാലും ഓണപരിപാടിയിലായാലും താന്‍ കഴിക്കുന്നത് തന്റെ ഇഷ്ടഭക്ഷണമാണെന്ന് സുരഭി ലക്ഷ്മി വ്യക്തമാക്കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss