|    May 23 Tue, 2017 2:40 pm
FLASH NEWS

ബീഫ് കഴിച്ചതിന് മലയാളി യുവാക്കള്‍ക്ക് ബെംഗലുരുവില്‍ മര്‍ദ്ദനം; ഒരാളുടെ നില ഗുരുതരം

Published : 27th February 2016 | Posted By: swapna en

beef-ban

ബെംഗലുരു: ബീഫ് കഴിച്ചതിന് മലയാളി യുവാക്കള്‍ക്ക് ബെംഗലുരുവില്‍ മര്‍ദ്ദനം. മാര്‍വിന്‍ മൈക്കല്‍ ജോയ്, മുഹമ്മദ് ഹാഷര്‍, നിഖില്‍ കാമേശ്വര്‍  എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇതില്‍ മാര്‍വിന്‍ മൈക്കളിനാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. മാര്‍വിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  ഭൂപസാന്ദ്രായില്‍ താമസിക്കുന്ന വൃന്ദാവന്‍ കോളജ് വിദ്യാര്‍ത്ഥികളാണ് മൂവരും.
അജ്ഞാതരായ യുവാക്കളാണ് വടികൊണ്ട് മൂവരെയും മര്‍ദ്ദിച്ചത്. യുവാക്കള്‍ ബീഫ് കഴിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സംഘം ഇവരെ മര്‍ദ്ദിക്കുകയായിരുന്നു.
യുവാക്കള്‍ താമസിക്കുന്ന സ്ഥലത്തിനടുത്ത് ക്ഷേത്രം ഉണ്ടെന്നും ഇതിനടുത്ത്  നിന്ന് ബീഫ് കഴിക്കുന്നത് സംഘത്തിന് വെറുപ്പുള്ളവാക്കിയിരുന്നുവെന്നും പോലിസ് പറഞ്ഞു.
അതിനിടെ കേരളത്തിലെ വിദ്യാര്‍ത്ഥികളെയാണ് ഇത്തരം സംഘങ്ങള്‍ ഉന്നം വയ്ക്കുന്നതെന്ന് മര്‍ദനമേറ്റ യുവാക്കളിലൊരാള്‍ പറഞ്ഞു.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day