|    Jan 21 Sat, 2017 1:47 am
FLASH NEWS

ബീഫ് കഴിക്കുന്നവര്‍ക്ക് ദാദ്രിയിലെ അനുഭവം : സാധ്വി പ്രാജി

Published : 4th October 2015 | Posted By: RKN

ന്യൂഡല്‍ഹി: ബീഫ് കഴിക്കുന്നവര്‍ക്ക് ദാദ്രിയിലെ അനുഭവമാണ് ഉണ്ടാവുകയെന്ന് വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സാധ്‌വി പ്രാജി. ബീഫ് കഴിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നവര്‍ക്ക് ദാദ്രിയിലെ മധ്യവയസ്‌കനുണ്ടായ അനുഭവമായിരിക്കുമുണ്ടാവുകയെന്ന് പാര്‍ട്ടി പരിപാടിക്കിടെ അവര്‍ പറഞ്ഞു.

അഞ്ചു ദിവസം മുമ്പാണ് ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ മധ്യവയസ്‌കനെ ബീഫ് കഴിച്ചെന്നാരോപിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. 50 വയസ്സുകാരനായ മുഹമ്മദ് അഖ്‌ലാഖാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മകനെയും അക്രമികള്‍ മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ ആറുപേര്‍ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്. സംഭവത്തെ ഉത്തര്‍പ്രദേശിലെ ബി.ജെ.പിയുടെ പല പ്രാദേശിക ഘടകങ്ങളും ന്യായീകരിക്കുകയാണ് ചെയ്തത്.
പ്രധാനമന്ത്രി മോഡി സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല. രാഹുല്‍ ഗാന്ധിയും കെജ് രിവാളും ഇന്നലെ സംഭവം നടന്ന വീട്ടില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 78 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക