|    Jul 24 Mon, 2017 12:32 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബീഫ് കഴിക്കുന്നവനാണ് താനെന്ന് വെള്ളാപ്പളളി

Published : 23rd November 2015 | Posted By: SMR

കാസര്‍കോട്: ബീഫ് കഴിക്കുന്നവനാണ് ഞാന്‍, എത്രയോ തവണ കഴിച്ചിട്ടുണ്ട്. ഇനിയും കഴിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കാസര്‍കോട് നിന്ന് ആരംഭിക്കുന്ന സമത്വയാത്രയെക്കുറിച്ച് വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആര് എന്ത് കഴിക്കണമെന്ന് തീരുമാനിക്കേണ്ടത് അവരവര്‍ തന്നെയാണ്. കേരളത്തില്‍ ഇത് നടപ്പാക്കേണ്ടതില്ല. ഈ വിഷയമല്ല ഇവിടെ ചര്‍ച്ചചെയ്യേണ്ടത് അഴിമതിയെക്കുറിച്ചാണ്. ബീഫ് നിരോധിച്ചത് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ്. കേരളത്തിലെ ഹോട്ടലുകളില്‍ മുന്‍കാലങ്ങളില്‍ കൊക്കിന്റെയും തവളയുടെയും ഇറച്ചികിട്ടുമായിരുന്നു. ഇപ്പോള്‍ അത് കിട്ടാനുണ്ടോ. ഒക്കെ വീദേശത്തേക്ക് കയറ്റുമതി ചെയ്യുകയാണ്. കഴിഞ്ഞ തിരഞ്ഞടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെട്ടത് അഴിമതിയോ, വികസനമോ ഒന്നുമായിരുന്നില്ലെന്നും ബീഫായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക