|    Oct 20 Sat, 2018 5:18 am
FLASH NEWS
Home   >  National   >  

ബീഫ് കഴിക്കാനായി ആരും ഇങ്ങോട്ട് വരേണ്ട: അല്‍ഫോണ്‍സ് കണ്ണന്താനം

Published : 8th September 2017 | Posted By: shadina sdna

ന്യൂഡല്‍ഹി: ബീഫ് കഴിക്കാനായി വിദേശികളാരും ഇന്ത്യയിലേക്ക് വരേണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സ്വന്തം രാജ്യത്ത് നിന്നും ബീഫ് കഴിച്ച ശേഷം ഇവിടേക്ക് വന്നാല്‍ മതിയെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ഗോവധനിരോധനവും ബീഫ് നിരോധനവും ഇന്ത്യന്‍ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ ഈ മറുപടി. ബുലന്ദ്ശ്വറില്‍ നടക്കുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേഴ്‌സിന്റെ 33ാം വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ബീഫ് വിഷയത്തില്‍ അഭിപ്രായ പ്രകടനവുമായി അല്‍ഫോന്‍സ് കണ്ണന്താനം രംഗത്തെത്തിയിരുന്നു. ബീഫ് കഴിക്കരുതെന്ന് ബിജെപി ആരോടും പറഞ്ഞിട്ടില്ലെന്നും കേരളീയര്‍ തുടര്‍ന്നും ബീഫ് കഴിക്കുമെന്നും അതില്‍ ബിജെപിക്ക് യാതൊരു പ്രശ്‌നവുമില്ലെന്നുമായിരുന്നു കണ്ണന്താനം പറഞ്ഞത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss