|    Oct 16 Tue, 2018 1:22 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

ബീഫ് കഴിക്കണോ എന്ന് തീരുമാനിക്കേണ്ടത് ജനങ്ങള്‍ : അല്‍ഫോന്‍സ് കണ്ണന്താനം

Published : 11th September 2017 | Posted By: fsq

 

മൂവാറ്റുപുഴ: ബീഫ് കഴിക്കണോ എന്നു തീരുമാനിക്കേണ്ടത് അതതു സംസ്ഥാനത്തെ ജനങ്ങളാണെന്ന് കേന്ദ്ര ടൂറിസം ഐടി സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ബിജെപി ജില്ലാ കമ്മിറ്റി മൂവാറ്റുപുഴയില്‍ സംഘടിപ്പിച്ച ആദ്യ സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യം ഭരിക്കുന്നത് ജനസമൂഹത്തിന്റെ പ്രധാനമന്ത്രിയാണ്. ആര്‍എസ്എസ്-ബിജെപി അജണ്ട രാജ്യത്ത് നടപ്പാക്കുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞു. 2019ഓടെ എല്ലാവര്‍ക്കും ശൗചാലയവും 22ല്‍ എല്ലാവര്‍ക്കും വീടും സാധാരണക്കാര്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ചെയ്തുകൊടുക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ നയപരിപാടികളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ടൂറിസം മേഖലയിലെ കൈയേറ്റങ്ങള്‍ തടയേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് താമസസൗകര്യങ്ങള്‍ ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്താല്‍ മാത്രമേ കൂടുതല്‍ വിനോദസഞ്ചാരികള്‍ എത്തുകയുള്ളൂവെന്നും ഇതിനായി സംസ്ഥാന സര്‍ക്കാരിന് കേന്ദ്രം എല്ലാ സഹായവും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം, ഐടി മേഖലകളെ വളര്‍ത്താനും അതിലൂടെ തൊഴിലവസരങ്ങള്‍ നേടിയെടുക്കാനും കിട്ടിയ അവസരമാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നിയമനത്തിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പി ഗോപാലകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ എസ് വിജുമോന്‍ അധ്യക്ഷത വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss