|    May 26 Fri, 2017 1:20 pm
FLASH NEWS

ബീഫ് ആരോപണം;വനിതകള്‍ക്ക് റയില്‍വേ സ്റ്റേഷനില്‍ ക്രൂര മര്‍ദ്ദനം

Published : 27th July 2016 | Posted By: mi.ptk

madhya-pradesh-women-beef

മധ്യപ്രദേശ്:  പോലീസുകാര്‍ നോക്കി നില്‍ക്കെ വനിതകളെ ഒരു സംഘം ആളുകള്‍ ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലെ റയില്‍വേസ്റ്റേഷനിലാണ് വനിതകള്‍ക്ക് ക്രൂര മര്‍ദ്ദനമേറ്റത്. ബീഫ് കൈവശം വച്ചെന്നാരോപിച്ച് ഗോസംരക്ഷണ പ്രവര്‍ത്തകര്‍ വനിതകളെ മര്‍ദ്ദിക്കുകയായിരുന്നു. സംഘത്തിലുണ്ടായിരുന്ന വനിതകള്‍ തന്നെയാണ് ഇവരെ അടിയ്ക്കുകയും ചവിട്ടുകയും ചെയ്തത്. എന്നാല്‍ ഈ സമയമത്രയും റയില്‍വേ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. റയില്‍വേസ്റ്റേഷനില്‍ ഉള്ള ഒരാള്‍ ഫോണില്‍ പകര്‍ത്തിയ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
പോലീസ് പിടിച്ചെടുത്ത ഇറച്ചി ഡോക്ടര്‍മാര്‍ പരിശോധിച്ചതിന് ശേഷം ഇത് ബീഫല്ലെന്ന് വ്യക്തമായി.എന്നാല്‍ ഇറച്ചി വില്‍പ്പനയക്ക് ലൈസന്‍സില്ലെന്ന് ആരോപിച്ച്  മര്‍ദ്ദനമേറ്റ വനിതകള്‍ക്കെതിരെ കേസെടുത്തു. അതേസമയം അക്രമം നടത്തിയവര്‍ക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day