|    Jul 18 Wed, 2018 12:36 pm
FLASH NEWS
Home   >  Kerala   >  

ബീഫിന്റെ പേരില്‍ വിദേശികള്‍ ആക്രമിക്കപ്പെട്ടാല്‍ ഉത്തരവാദി കണ്ണന്താനം: മുഹമ്മദ് റിയാസ്

Published : 9th September 2017 | Posted By: shadina sdna


ന്യൂഡല്‍ഹി: വിദേശ സഞ്ചാരികള്‍ ഇന്ത്യയില്‍ ആക്രമിക്കപ്പെട്ടാല്‍ അല്‍ഫോണ്‍സ് കണ്ണന്താനം ഉത്തരവാദിയാണെന്ന് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പി എ മുഹമ്മദ് റിയാസ്. ബീഫ് വിഷയത്തില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പരസ്പര വിരുദ്ധമായ പ്രസ്താവനകള്‍ അവസാനിപ്പിച്ച് ലോക ജനതയോട് മാപ്പു പറയണമെന്നും റിയാസ് പറഞ്ഞു. സ്വകാര്യത മൗലിക അവകാശമാണെന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് കണ്ണന്താനത്തിന്റെ പ്രസ്താവനയെന്നും  ബിജെപിക്കും ആര്‍എസ്എസിനുമുള്ള ഉപകാര സ്മരണയാണ് കണ്ണന്താനത്തിന്റെ ഇത്തരം പ്രസ്താവനയെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss