|    Jan 24 Tue, 2017 12:55 pm
FLASH NEWS

ബീഫിന്റെ പേരില്‍ നടന്ന കൊലപാതകവും കൂട്ടബലാത്സംഗവും സാധാരണ സംഭവം:ഹരിയാന മുഖ്യമന്ത്രി

Published : 18th September 2016 | Posted By: mi.ptk

manohar-lal-khattar

ഗുഡ്ഗാവ്: ഗോരക്ഷയുടെ മറവില്‍ മേവാതില്‍ ഉണ്ടായ ഇരട്ട കൊലപാതകവും കൂട്ടബലാത്സംഗവും നിസാര സംഭവങ്ങളാണെന്ന് ഹരിയാന മുഖ്യമന്ത്രി. ബീഫ് കഴിച്ചെന്നാരോപിച്ച് മേവാതില്‍ രണ്ട് പേരെ ഒരു സംഘമാളുകള്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും ബിരിയാണിയിലെ ബീഫ് കണ്ടെത്താന്‍ പോലീസ് റെയ്ഡ് നടത്തിയതുമെല്ലാം ചെറിയ പ്രശ്‌നങ്ങള്‍ മാത്രമാണെന്ന് ഹരിയാന മുഖ്യന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു.  ഇതെല്ലാം രാജ്യത്ത് എവിടെയും സംഭവിക്കാവുന്ന ചെറിയ സംഭവങ്ങള്‍ മാത്രമാണെന്നും ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു.
ഹരിയാനയുടെ 50ാം വാര്‍ഷികാഘോഷ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഖട്ടറിനോട് കൂട്ടബലാത്സംഗത്തില്‍ സിബിഐ അന്വേഷണം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഈ സംഭവങ്ങളെ നിസാരവല്‍ക്കരിച്ചാണ് ഖട്ടര്‍ മറുപടി നല്‍കിയത്. ‘ഇതിലൊന്നും കാര്യമില്ല, ഈയൊരു ചെറിയ പ്രശ്‌നത്തിനായി കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ താനില്ല. ഇന്ന് നാം സുവര്‍ണ ജൂബിലി ആഘോഷിക്കുകയാണ്. ഈ സുവര്‍ണജൂബിലി ആഘോഷങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ നിസ്സാര പ്രശ്‌നം ആയിരുന്നു അത്. രാജ്യത്ത് എവിടെയും നടക്കുന്ന ഒന്ന്’ എന്നിങ്ങനെയായിരുന്നു ഖട്ടറിന്റെ മറുപടി.
കഴിഞ്ഞ ആഗസ്ത് 24നായിരുന്നു ഹരിയാനയിലെ മേവാത്തില്‍ ഗോരക്ഷയുടെ മറവില്‍ അക്രമികള്‍ രണ്ട് പേരെ കൊലപ്പെടുത്തുകയും രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും കുട്ടികളടക്കം നാല് പേരെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തത്. ബീഫ് കഴിച്ചതിനുള്ള ശിക്ഷയായാണ് തങ്ങളെ കൂട്ടബലാത്സംഗത്തിനിരയാക്കിയതെന്ന് പ്രതികള്‍ പറഞ്ഞതായി ബലാത്സംഗത്തിനിരയായവര്‍ സാമൂഹിക പ്രവര്‍ത്തക ശബ്‌നം ഹാഷ്മിയോട് വെളിപ്പെടുത്തിയിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 355 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക