|    Jan 22 Sun, 2017 1:15 am
FLASH NEWS

ബീഫിനെതിരായ വാട്‌സ്ആപ് കമന്റ്;പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു

Published : 12th October 2016 | Posted By: mi.ptk

student death

റാഞ്ചി: ബീഫിനെതിരെയുള്ള വാട്‌സ്ആപ് കമന്റ് ഷെയര്‍ ചെയ്തുവെന്നാരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ്  മരിച്ചു. മിന്‍ഹാജ് അന്‍സാരി (22) ആണ് മരിച്ചത്. കസ്റ്റഡിയിലിരിക്കെ പോലീസ് മിന്‍ഹാജിനെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി യുവാവിന്റെ കുടുംബം ആരോപിച്ചു. എന്നാല്‍ മസ്തിഷ്‌ക വീക്കമാണ് മരണകാരണമെന്നാണ് മെഡിക്കല്‍ റിക്കോര്‍ഡ് ഉദ്ധരിച്ച് പോലീസ് പറഞ്ഞത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മിന്‍ഹാജിന്റെ പിതാവ് ഉമര്‍ഷെയ്ഖ് പോലീസ് ഇന്‍സ്‌പെക്ടര്‍ക്കെതിരെ പരാതിനല്‍കിയതിനെ തുടര്‍ന്ന് കൊലക്കുറ്റത്തിന് ഇയാളെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സസ്‌പെന്റ് ചെയ്തിട്ടുണ്ട്.
ഒക്ടോബര്‍ രണ്ടിന് ജാര്‍ഖണ്ഡിലെ ജംതാര ജില്ലയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ബീഫിനെതിരായ വാട്‌സ്ആപ് കമന്റ് ഷെയര്‍ ചെയ്തുവെന്നാരോപിച്ച് ഒക്ടോബര്‍ മൂന്നിന്  മിന്‍ഹാജിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞ അവശനായ മിന്‍ഹാജിനെ പോലീസ് ദന്‍ബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍  ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് രാജേന്ദ്രാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റുകയായിരുന്നു. ഒക്ടോബര്‍ ഏഴിനാണ് മിന്‍ഹാജ് മരിച്ചത്. മിന്‍ഹാജിന്റെ കുടുംബത്തിന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 1,022 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക