|    Oct 20 Fri, 2017 2:22 pm
FLASH NEWS
Home   >  Editpage  >  Second edit  >  

ബീജഗണിതം

Published : 12th August 2017 | Posted By: fsq

 

സന്താനസൗഭാഗ്യം മനുഷ്യരുടെ നിതാന്തമായ ആനന്ദമാണ്. പക്ഷേ, പുരുഷബീജത്തിന്റെ എണ്ണമെടുത്ത ഗവേഷകര്‍ പറയുന്നത് ഒരുപക്ഷേ അധികം വൈകാതെ അനപത്യദുഃഖം ഒരു ഗുരുതരമായ പ്രശ്‌നമാവുമെന്നാണ്. സമീപകാലത്തു നടന്ന 200 പഠനങ്ങളിലെ വിവരങ്ങള്‍ ക്രോഡീകരിച്ച് ജറുസലേമിലെ ഹീബ്രു സര്‍വകലാശാലയിലെ ഡോ. ഹഗായ് ലെവിനും സംഘവും നടത്തിയ അന്വേഷണം ചൂണ്ടിക്കാണിക്കുന്നത് വികസിതരാജ്യങ്ങളില്‍ പുരുഷബീജത്തിന്റെ അളവ് കഴിഞ്ഞ 40 വര്‍ഷങ്ങളില്‍ പകുതിയോളം കണ്ടു കുറഞ്ഞു എന്നാണ്. വടക്കേ അമേരിക്ക, യൂറോപ്പ്, ആസ്‌ത്രേലിയ, ന്യൂസിലന്‍ഡ് എന്നിവിടങ്ങളില്‍ നടന്ന പഠനങ്ങളാണ് ഡോ. ലെവിനും സംഘവും പരിശോധിച്ചത്. ശുക്ലത്തില്‍ ബീജത്തിന്റെ എണ്ണത്തില്‍ 59.3 ശതമാനം വരെ കുറവുണ്ടായി എന്നാണ് അവരുടെ കണ്ടെത്തല്‍. എന്താണ് അതിനു കാരണം എന്ന ചോദ്യത്തിന് അവര്‍ നല്‍കുന്ന ഉത്തരം ആധുനിക മനുഷ്യന്റെ അനാരോഗ്യകരമായ ജീവിതശൈലിയും മാരകമായ രാസവസ്തുക്കളുടെ വര്‍ധിച്ച സാന്നിധ്യവുമാണെന്നാണ്. ഭക്ഷ്യവസ്തുക്കളിലും പ്ലാസ്റ്റിക് പോലെയുള്ള നിത്യോപയോഗ വസ്തുക്കളിലുമൊക്കെ ഹാനികരമായ രാസഘടകങ്ങള്‍ വ്യാപകമാണ്. രണ്ടാമത്തെ പ്രശ്‌നം, ശരീരാരോഗ്യത്തെ ബാധിക്കുന്ന ജീവിതശൈലിയാണ്. യുവജനങ്ങള്‍ക്കിടയില്‍ കായികാധ്വാനമില്ല; അധികനേരവും ഇരുന്ന് ജോലി ചെയ്യുകയോ ടിവി കണ്ട് ഉറങ്ങുകയോ ആണ്. ഇതെല്ലാം മനുഷ്യന്റെ പുനരുല്‍പാദനശേഷിയെ ബാധിക്കുന്നു എന്നാണ് അവരുടെ കണ്ടെത്തല്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക