|    Oct 23 Mon, 2017 2:57 am

ബീച്ച് വോളി: വനിതാ കിരീടം കേരളത്തിന്

Published : 6th March 2016 | Posted By: SMR

കോഴിക്കോട്: പതിനാറാമത് ദേശീയ ബീച്ച് വോളിയില്‍ വനിതാവിഭാഗത്തില്‍ കേരളത്തിന്റെ പെണ്‍കൊടികള്‍ ജേതാക്കളായി. പുരുഷ വിഭാഗത്തില്‍ തമിഴ്‌നാടിനെ തോല്‍പിച്ച് തെലുങ്കാന ജേതാക്കളായി. ആദ്യം നടന്ന വനിതാ ഫൈനലില്‍ ആന്ധ്രയെ ഒന്നിനെതിരേ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കേരളത്തിന്റെ ഒന്നാം ടീം കിരീടത്തില്‍ മുത്തമിട്ടത്. ആദ്യ സെറ്റ് കൈവിട്ട ശേഷം തുടര്‍ന്നുള്ള രണ്ട് സെറ്റുകളില്‍ നടത്തിയ ഉജ്ജ്വല തിരിച്ചുവരവിലൂടെയാണ് കരുത്തരായ ആന്ധ്രയെ തോല്‍പിക്കാനായത്. സ്‌കോര്‍ 20-22, 27-25, 15-10. മേരി അമിഷ, ആതിര സുരേന്ദ്രന്‍ എന്നിവരാണ് ആന്ധ്രയുടെ മഹേശ്വരി, മഹാലക്ഷ്മി എന്നിവരടങ്ങുന്ന ടീമിനെ തോല്‍പിച്ചത്.പുരുഷന്‍മാരില്‍ തമിഴ്‌നാടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് തെലുങ്കാന കിരീടം നേടിയത്. സ്‌കോര്‍ 21-15, 21-19. തെലുങ്കാനയുടെ ഒന്നാം ടീം തമിഴ്‌നാടിന്റെ രണ്ടാം ടീമിനെയാണ് ഫൈനലില്‍ തോല്‍പിച്ചത്. കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡണ്ട് കമാല്‍ വരദൂര്‍, വോളിബോള്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍  രാം അവതാര്‍ സിംഗ് ഥക്കര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. സംഘാടക സമിതി ഭാരവാഹികളായ പി നിഷാദ്, നാലകത്ത് ബഷീര്‍, രാജീവന്‍, സത്യന്‍, ദേശീയ വോളിബോള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ സംബന്ധിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക