|    May 24 Wed, 2017 2:29 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ബീച്ച് വോളിയില്‍ ഖത്തറിന് ജയം

Published : 11th July 2016 | Posted By: sdq

ദോഹ: ജര്‍മനിയില്‍ നടന്ന അന്താരാഷ്ട്ര മിലിട്ടറി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ബീച്ച് വോളിബോള്‍ ടൂര്‍ണമെന്റില്‍ ഖത്തറിന് ജയം. മല്‍സരത്തില്‍ ഖത്തര്‍ ചൈനയെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. ആദ്യത്തെ സെറ്റില്‍ 21-18ന് പരാജയപ്പെട്ട ഖത്തര്‍ പിന്നീടുള്ള രണ്ടു സെറ്റുകളില്‍ വന്‍ തിരിച്ചുവരവ് നടത്തുകയായിരുന്നു. പ്രമുഖരായ ബ്രസീലിനെ പരാജയപ്പെടുത്തിയാണ് ഖത്തര്‍ ഫൈനലില്‍ പ്രവേശിച്ചത്. കിരീടം ചൂടിയ ഖത്തര്‍ ടീം ഉടന്‍ ദോഹയിലേക്ക് തിരിക്കും. വിശ്രമത്തിന് ശേഷം വേനല്‍ ഒളിംബിക്‌സിന്റെ പരിശീലന ക്യാംപില്‍ പങ്കെടുക്കുന്നതിനായി ബീച്ച് വോളിബോള്‍ ടീം ബ്രസീലിലേക്കു തിരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day