|    Oct 21 Sun, 2018 2:30 pm
FLASH NEWS

ബീച്ച് പാര്‍ക്കിലെ അലങ്കാരവിളക്കുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു

Published : 23rd September 2017 | Posted By: fsq

 

ചാവക്കാട്: ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയിലുള്ള ബീച്ച് പാര്‍ക്കിലെ അലങ്കാരവിളക്കുകള്‍ സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. പാര്‍ക്കിന്റെ വടക്കേയറ്റത്ത് നടപ്പാതയോടുചേര്‍ന്ന് വിളക്കുകാലുകളില്‍ സ്ഥാപിച്ചിരുന്ന അലങ്കാരവിളക്കുകളിലെ ബള്‍ബുകളാണ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. പാര്‍ക്കിലെ ഒമ്പത് വിളക്കുകാലുകളിലെ വിളക്കുകള്‍ ഊരിമാറ്റി നിലത്തേക്കിട്ട് അതിനുള്ളിലുണ്ടായിരുന്ന എലല്‍ഇഡി ബള്‍ബുകള്‍ എടുത്തുമാറ്റിയ നിലയിലാണ്. ഇവയില്‍ രണ്ട് എല്‍ഇഡി വിളക്കുകള്‍ പരിസരത്തുതന്നെ നശിപ്പിച്ച നിലയില്‍ കിടക്കുന്നുണ്ടായിരുന്നു. വിളക്കുകള്‍ മറച്ചിരുന്ന ഡൂമുകളും ബീച്ചില്‍നിന്ന് കണ്ടെത്തി. രാത്രി 11വരെ പരിസരവാസികള്‍ ബീച്ചിലുണ്ടായിരുന്നതായി പറയുന്നു. ഇതിനുശേഷമായിരിക്കാം സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടമെന്നു കരുതുന്നു. ബീച്ച് പാര്‍ക്കിനോടുചേര്‍ന്ന് പണികഴിപ്പിച്ചിട്ടുള്ള പോലീസ് എയ്ഡ് പോസ്റ്റിന്റെ ജനാലകളുടെ ചില്ലുകളും ഒന്നരമാസംമുമ്പ് സാമൂഹികവിരുദ്ധര്‍ തല്ലിത്തകര്‍ത്തിരുന്നു. എയ്ഡ് പോസ്റ്റ് കെട്ടിടത്തിന്റെ വാതിലും തകര്‍ത്ത നിലയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss