|    Sep 24 Sun, 2017 8:53 am

ബീച്ച് നവീകരണ പദ്ധതി; സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രിയുടെ നിര്‍ദേശം

Published : 15th July 2017 | Posted By: fsq

 

ചാവക്കാട്: ബ്ലാങ്ങാട് ബീച്ചില്‍  നടപ്പാക്കുന്ന രണ്ടരക്കോടി രൂപയുടെ ബീച്ച് നവീകരണ പദ്ധതി സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ബീച്ചിലെത്തി ടൂറിസം പദ്ധതി അവലോകനം നടത്തുകയായിരുന്നു മന്ത്രി. സംസ്ഥാന ടൂറിസം വകുപ്പാണ് രണ്ടരക്കോടിയുടെ രണ്ടാം ഘട്ട നവീകരണത്തിന് അനുമതി നല്‍കിയിട്ടുള്ളത്. കുട്ടികളുടെ പാര്‍ക്ക്, ടോയ് ലെറ്റ് ബ്ലോക്ക്, വൈദ്യുത ദീപാലങ്കാരം എന്നിവയുള്‍പ്പെടെയുള്ളവര്‍ക്കാണ് തുക ചെലവഴിക്കുക. കെ വി അബ്ദുല്‍ ഖാദര്‍ എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ എന്‍ കെ അക്ബര്‍, വൈസ് ചെയര്‍പേഴ്‌സന്‍ മഞ്ജുഷ സുരേഷ്, എന്നിവരും ഒപ്പമുണ്ടായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക