|    Aug 20 Sun, 2017 9:50 am
Home   >  Todays Paper  >  Page 4  >  

ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നു

Published : 12th August 2017 | Posted By: fsq

 

വൈപ്പിന്‍: ചെറായി ബീച്ചില്‍ യുവാവിന്റെ കുത്തേറ്റ് യുവതി കൊല്ലപ്പെട്ടു. സംഭവത്തിനു പിന്നില്‍ പ്രണയകലഹമെന്ന് സംശയം. വരാപ്പുഴ മുട്ടിനകം നടുവത്തശ്ശേരി ഷാജി എന്ന ഉദയകുമാറിന്റെ മകള്‍ ശീതള്‍ (29) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം നെടുങ്കുന്നം പാറത്തോട്ടത്തില്‍ പ്രശാന്തി(28)നെ മുനമ്പം പോലിസ് അറസ്റ്റ് ചെയ്തു. യുവതിയുടെ മേല്‍ ആറ് കുത്തുകള്‍ ഏറ്റിട്ടുണ്ട്. ഇന്നലെ രാവിലെ 11ഓടെയാണു സംഭവം.  ഭര്‍ത്താവ് രഞ്ജിത്തുമായി പിരിഞ്ഞുനില്‍ക്കുന്ന ശീതള്‍ പ്രശാന്തുമായി പ്രണയത്തിലായിരുന്നതായി പോലിസ് പറഞ്ഞു. ശീതളിന്റെ വീടിന്റെ മുകളിലെ നിലയില്‍ വാടകയ്ക്ക് താമസിക്കുകയാണ് പ്രശാന്ത്. ഇന്നലെ രാവിലെ ഒരുമിച്ചെത്തിയ ഇവര്‍ ചെറായി ഗൗരീശ്വരക്ഷേത്ര ദര്‍ശനം കഴിഞ്ഞ് 10 മണിയോടെയാണ് ബീച്ചില്‍ എത്തിയത്. പതിനൊേന്നാടെ ചെറായി ബീച്ച് റിസോര്‍ട്ടിലേക്ക് രക്തം വാര്‍ന്നൊഴുകുന്ന നിലയില്‍ ശീതള്‍ രക്ഷിക്കണേയെന്നു പറഞ്ഞ് ഓടിക്കയറുകയായിരുന്നു. ഉടന്‍ തന്നെ റിസോര്‍ട്ട് അധികൃതര്‍ പോലിസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് ശീതളിനെ പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരിച്ചു. സംഭവം നടന്ന ഉടനെ ബീച്ചിലെത്തിയ പോലിസ് പ്രതിയെ പിടികൂടി. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക