|    Jul 20 Thu, 2017 10:25 pm
FLASH NEWS

ബീച്ചിലെ വിശ്രമസ്ഥലത്ത് ഫുട്‌ബോള്‍ കളി; കവാടം കല്ലു കെട്ടി തടസ്സപ്പെടുത്തി

Published : 10th July 2016 | Posted By: SMR

നെല്ലിക്കുന്ന്: നഗരസഭ നെല്ലിക്കുന്ന് ബീച്ചില്‍ എത്തുന്നവര്‍ക്ക് വിശ്രമിക്കാനായി ഒരുക്കിയ സ്ഥലം കൈയ്യടക്കി ചിലരുടെ ഫുട്‌ബോള്‍ കളി. കവാടം ചെങ്കല്ല് കെട്ടി തടസ്സപ്പെടുത്തി. കഴിഞ്ഞ ദിവസം പെരുന്നാ ള്‍ അവധി ആഘോഷിക്കാനെത്തിയപ്പോഴാണ് കല്ലുകെട്ടി തടസ്സപ്പെടുത്തിയതായി വ്യക്തമായത്. ലൈറ്റ് ഹൗസിന് മുന്‍വശം നഗരസഭ ലക്ഷങ്ങള്‍ ചെലവഴിച്ച് മതില്‍ കെട്ടി വേര്‍തിരിക്കുകയും വിശ്രമിക്കാന്‍ ഇരിപ്പിടങ്ങള്‍ ഒരുക്കുകയും കടല്‍ കരയിലേക്ക് പോകാന്‍ ചവിട്ട് പടികള്‍ നിര്‍മിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് കടല്‍ കാണാനും വിശ്രമിക്കാനുമെത്തിയത്. എന്നാല്‍ വിശ്രമകേന്ദ്രത്തിന്റെ കവാടത്തില്‍ ചെത്ത് കല്ല് വച്ച് ചിലര്‍ വഴി തടസ്സപ്പെടുത്തിയ നിലയിലായിരുന്നു.
വിശ്രമകേന്ദ്രത്തില്‍ ഫുട്‌ബോള്‍ കോര്‍ട്ടും നാട്ടിയിരുന്നു. ഇവിടെ വൈകീട്ട് സ്ഥിരമായി ഫുട്‌ബോള്‍ കളിക്കുന്നതിനാല്‍ വിശ്രമത്തിനായി എത്തുന്ന സ്ത്രീകളടക്കമുള്ളവര്‍ ദുരിതത്തിലായി. ഇവിടെ ഇരുചക്രവാഹനങ്ങളും പാര്‍ക്ക് ചെയ്തിരുന്നു.
വഴി ചെങ്കല്ല് കെട്ടി തടസ്സപ്പെടുത്തിയതിനാല്‍ കഴിഞ്ഞ ദിവസം വാഹനങ്ങള്‍ റോഡരികിലാണ് നിര്‍ത്തിയിട്ടത്. ഇത് ഗതാഗത തടസ്സത്തിനും കാരണമായി. ഇരുട്ട് വീണാല്‍ ഇവിടെ സാമൂഹിക ദ്രോഹികള്‍ അഴിഞ്ഞാടുകയാണെന്നും കുടുംബസമേതം എത്തുന്നവരെ അക്രമിക്കാന്‍ പോലും ശ്രമിക്കുകയാണെന്നും പരാതിയുണ്ട്. പാര്‍ക്ക് പരിസരത്ത് പോലിസ് എയ്ഡ് പോസ്റ്റ് അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക