|    May 27 Sat, 2017 1:49 pm
FLASH NEWS

ബീക്കണ്‍ ലൈറ്റ്: ഹരജിയില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടി

Published : 24th August 2016 | Posted By: SMR

കൊച്ചി: ഔദ്യോഗിക വാഹനങ്ങളില്‍ ബീക്കണ്‍ ലൈറ്റ് സ്ഥാപിക്കുന്നതില്‍ സുപ്രിം കോടതി മാര്‍ഗനിര്‍ദേശം പാലിക്കണമെന്ന ഹരജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനങ്ങളില്‍ മാനദണ്ഡങ്ങളും നിയമവും പാലിക്കാതെ ബീക്കണ്‍ ലൈറ്റും ലൈബോര്‍ഡുകളും പതാകയും സ്ഥാപിക്കുന്നത് ചൂണ്ടിക്കാട്ടി കായംകുളം സ്വദേശി എന്‍ ഷിഹാബുദ്ദീന്‍ നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഉത്തരവ്.
ചീഫ് സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍, പൊതുഭരണ വകുപ്പു സെക്രട്ടറി എന്നിവര്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. സുപ്രിം കോടതിയുത്തരവ് അനുസരിച്ച് ഗവര്‍ണര്‍,  മുഖ്യമന്ത്രി, ഹൈകോടതി ചീഫ് ജസ്റ്റിസ്, തുടങ്ങിയവര്‍ക്കാണ് ചുവന്ന ബീക്കണ്‍ ലൈറ്റ് ഉപയോഗിക്കാന്‍ അവകാശമുള്ളത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day