|    Mar 25 Sat, 2017 11:38 am
FLASH NEWS

ബി-സോണ്‍ കലോല്‍സവം ഇന്ന് മുതല്‍

Published : 25th February 2016 | Posted By: SMR

വടകര: അഞ്ചു നാള്‍ നീണ്ടു നില്‍ക്കുന്ന കാലിക്കറ്റ് സര്‍വകലാശാല യൂനിയന്‍ ബി- സോ ണ്‍ കലോല്‍സവത്തിന് ഇന്നു തുടക്കം കുറിക്കും. തിരുവള്ളൂരിലും, ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജിലുമായാണ് പരിപാടികള്‍ നടക്കുന്നത്. സ്റ്റേജിതര മല്‍സരങ്ങളുടെ ഉല്‍ഘ ാടനം ഇന്ന് വൈകുന്നേരം പ്രശസ്ത്ര ബംഗാളി ചിത്രകാരി കബിത മുവാപോധ്യായ നിര്‍വഹിക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സ്‌റ്റേജിതര മല്‍സരങ്ങള്‍ ഇന്നും നാളെയുമായി ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളജിലാണ് നടക്കുക. സ്‌റ്റേജിന മത്സരങ്ങള്‍ 27, 28, 29 തിയ്യതികളില്‍ തിരുവള്ളൂരിലാണ് നടക്കുന്നത്. 27നു വൈകുന്നേരം 4മണിക്ക് തിരുവള്ളൂരില്‍ സംസ്‌കാരിക ഘോഷയാത്ര നടക്കും. സ്‌റ്റേജിന മല്‍സരങ്ങളുടെ ഉല്‍ഘാടനം 27നു 5മണിക്ക് വടകര എം പി മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍വഹിക്കും.
127 ഇനങ്ങളിള്‍ 93 കോളേജുകളില്‍ നിന്ന് മൂവായിരത്തോളം കലാ പ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്. തിരുവള്ളൂരിലെ വിവിധ ഭാഗങ്ങളില്‍ സജ്ജമാക്കിയ 5 വേദികളിലായി നടക്കുന്ന കലോല്‍സവം തികച്ചു തിരുവള്ളൂരിലെ ജനങ്ങല്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്. തിരുവള്ളൂര്‍ ബസ്റ്റാന്റിനോട് ചേര്‍ന്നാണ് പ്രധാന വേദി. മെയിന് വേദിക്ക് തൊട്ടടുത്ത് മറ്റൊരു വേദികൂടിയുണ്ട്. കമ്മ്യൂണിറ്റി ഹാള്‍, സമീപത്തെ യു.പി സ്‌കൂള്‍ എന്നിവിടങ്ങളിലും വേദികള്‍ സജ്ജീകരിച്ചിട്ടുണ്ട്.
കലോല്‍സവം വിജയിപ്പിക്കുന്നതിന് വേണ്ടി രാഷ്ട്രീയ-കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെ യോഗം തീരുമാനിച്ചു. സമാപന സമ്മേളനത്തില്‍ പിഎസ്‌സി മെംബര്‍ ടി ടി ഇസ്മായില്‍ സമ്മാനദാനം നിര്‍വഹിക്കും. കലോല്‍സവ സ്വാഗതസംഘം ഓഫിസ് തിരുവള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം. മോഹനന്‍ ഉദ്ഘാടനം ചെയ്തിരുന്നു. വടകരയില്‍ നിന്നും സ്‌റ്റേജിതര മത്സരങ്ങള്‍ നടക്കുന്ന ഇന്നും നാളെയും ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോലേജിലേക്ക് വടകര പുതിയ ബസ്സ്സ്റ്റാന്റില്‍ നിന്നും മൂന്ന് സമയങ്ങളിലായി ബസ്സുകള്‍ ഏര്‍പ്പെടുത്തിയതായും, മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കണ്‍വീനര്‍ മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ കണ്‍വീനര്‍ കെ എം അബ്ദുസ്സലാം, മീഡിയാ കമ്മിറ്റി അംഗം അഫ്‌നാസ് ചോറോട് എന്നിവര്‍ പങ്കെടുത്തു.

(Visited 75 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക