|    Mar 23 Thu, 2017 4:02 pm
FLASH NEWS

ബി.ഡി.ജെ.എസ് എന്‍.ഡി.എയുടെ ഭാഗമായി

Published : 3rd March 2016 | Posted By: G.A.G

bdjsന്യൂഡല്‍ഹി: തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ഭാരത് ധര്‍മ്മ ജനസേന(ബി.ഡി.ജെ.എസ്) എന്‍.ഡി.എയുടെ ഭാഗമായി. എന്‍.ഡി.എയുടെ ഭാഗമായി പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി, കേന്ദ്രമന്ത്രി ജെ പി നദ്ദയോടൊപ്പം ബി.ജെ.പി ആസ്ഥാനത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
തങ്ങള്‍ മുന്നോട്ടു വച്ച നിബന്ധനകള്‍ അംഗീകരിച്ചതിനെത്തുടര്‍ന്നാണ് സഖ്യം രൂപപ്പെട്ടതെന്ന് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
സീറ്റു വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ബിജെപിയുടെ ദേശീയ നേതാക്കള്‍ 17ന് കേരളത്തിലെത്തുന്നുണ്ട്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സമീപകാലത്ത് മാറ്റം വന്നതായി നദ്ദ പറഞ്ഞു. അരുവിക്കര ഉപതിരഞ്ഞെടുപ്പിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലും ബി.ജെ.പിയ്ക്ക് ലഭിച്ച പിന്തുണയില്‍ നിന്ന് ഇക്കാര്യം വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

(Visited 190 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക