|    Jun 18 Mon, 2018 3:27 pm
FLASH NEWS
Home   >  Kerala   >  

ബി.ജെ.പി. വാമനരുടെ പാര്‍ട്ടി :പി.സി ജോര്‍ജ്ജ്

Published : 15th September 2016 | Posted By: G.A.G

pc-george-01

 

ദുബയ് : വാമനോല്‍സവം ആഘോഷിക്കുന്ന ബി.ജെ.പി. സമ്പന്നന്‍മാരുടേയും സവര്‍ണ്ണ മേധാവിത്വത്തിന്റെയും വക്താക്കളാണന്ന് തെളിയിക്കുകയാണെന്ന് പിസി ജോര്‍ജ് എംഎല്‍എ. ദ്രാവിഡ രാജാവായ മാവേലി കറുത്തവന്റെയും പിന്നാക്കക്കാരന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെയും പ്രതീകമാണ്. കറുത്തവനായ ഈ രാജാവിന്റെ ഭരണത്തില്‍ എല്ലാവര്‍ക്കും തുല്യമായ നീതിയും നിയമ വാഴ്ചയും തുല്യമായ അവകാശങ്ങളുമുണ്ടായിരുന്നു. ഈ കറുത്തവനായ രാജാവിനെയാണ് ആര്യന്‍മാരുടെ പ്രതീകമായ വാമനന്‍ ചവിട്ടി താഴ്ത്തി നശിപ്പിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജനാഥ് സിംഗിന്റെ പ്രസ്ഥാവന അനുസരിച്ച് ആര്യന്‍മാര്‍ക്ക് മാത്രമാണ് ബി.ജെ.പി.യില്‍ സ്ഥാനമുള്ളതെന്ന് തെളിയിക്കുകയാണന്ന് പിസി ജോര്‍ജ്ജ് പറഞ്ഞു ദുബയില്‍ തേജസിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. നല്ലത് വിതച്ചാല്‍ നല്ലത് കൊയ്യാം. സമുദായത്തിനും മതത്തിനും വര്‍ണ്ണത്തിനും അതീതമായി സാധാരണക്കാരായ ജനങ്ങളെ ഒരേ പോലെ കണ്ടത് കൊണ്ടാണ് തന്റെ ഈ വിജയം സാധ്യമായതെന്ന് ജോര്‍ജ്ജ് പറഞ്ഞു.
നാല് മുന്നണിയേയും 12 സ്ഥാനാര്‍ത്ഥികളേയും ദയീനീയമായി പരാജയപ്പെടുത്താന്‍ ഇടയായത് അഴിമതി കണ്ട് മടുത്ത ജനങ്ങളുടെ വികാര പ്രകടനമാണ്. ഇന്ന് കേരളത്തില്‍ മൊത്തമായി വോട്ടെടുപ്പ് നടത്തിയാല്‍ ഏത് സ്ഥാനാര്‍ത്ഥികളെയും തോല്‍പ്പിക്കാന്‍ കഴിയും. പിണറായി വിജയനെതിരെയോ ഉമ്മന്‍ ചാണ്ടിക്കെതിരെയോ മല്‍സരിക്കുകയാണങ്കില്‍ ഭൂരിപക്ഷം വീണ്ടും വര്‍ദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരായ പോരാട്ടം ശക്തമായി തുടരും. വിദേശ മലയാളികളുടെ സഹകരണത്തോടെ ജനപക്ഷം എന്ന നിലയില്‍ സാംസ്‌ക്കാരിക സംഘനക്ക് രൂപം നല്‍കും. ഈ സംഘടന കേരളത്തിലെ എല്ലാ വാര്‍ഡുകളിലും രൂപീകരിക്കും. അഴിമതിക്കെതിരായ പോരാട്ടത്തിന് പ്രാമുഖ്യം നല്‍കും. വികസിത കേരളം എന്ന സ്വപ്‌നത്തിന് രൂപം നല്‍കും. ഒരു വര്‍ഷത്തിനകം ഇത്്് ജനകീയ മുന്നേറ്റമാക്കി വളര്‍ത്തും. ഇതിന്റെ ഭാഗമായി പല പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി കൊണ്ടിരിക്കുകയാണ്. എല്ലാ ജി.സി.സി രാജ്യങ്ങളിലും സംഘടന രൂപീകരിക്കും. ആസ്‌ത്രേലിയയിലാണ് സംഘടനക്ക് ആദ്യമായി രൂപം നല്‍കിയത് അവിടെ വന്‍ പ്രതികരണമായിരുന്നു ഉണ്ടായിരുന്നത്. അഴിമതി നടത്തിയ എല്ലാ മന്ത്രിമാര്‍ക്കെതിരെയും നടപടി സ്വീകരിക്കണം. പൗരന് ജീവനും സ്വത്തിനും സംരക്ഷണം നല്‍കുകയും നാട്ടില്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് ജീവിക്കാനും നല്ല വിദ്യാഭ്യാസം നല്‍കുകയെന്നതും സര്‍ക്കാരിന്റെ കടമയാണ്. ജനപക്ഷ മുന്നണി തിരുത്തല്‍ ശക്തിയായി മാറും. ഒരു ശതമാനം മാത്രം വരുന്ന അവിശ്വാസികളായ നാസ്തികരുടെ നേതൃത്വമാണ് 99 ശതമാനം വരുന്ന കേരളത്തിലെ വിശ്വാസികളെ ഭരിക്കുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പ്രവാസികളായ മലയാളികളുടെ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രവര്‍ത്തനം തന്റെ വിജയത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനായി മാത്രം നൂറുകണക്കിന് പ്രവാസികളാണ് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും പറന്നെത്തിയത്. തിരഞ്ഞെടുപ്പ് ചിലവിലേക്കായി പ്രവാസികളില്‍ നിന്നായി ഒരു ചില്ലിക്കാശ് പോലും സംഭാവന വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss