|    Nov 19 Sun, 2017 11:19 pm
FLASH NEWS
Home   >  Kerala   >  

ബി.ജെ.പി. പ്രവര്‍ത്തകരെ മര്‍ദിച്ച പ്രതിക്ക് സ്റ്റേഷനില്‍ പോലീസ് തൊപ്പി

Published : 8th August 2017 | Posted By: shins

കോട്ടയം: ബി.ജെ.പി. പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ പിടിയിലായ സി.പി.എം. പ്രവര്‍ത്തകന്‍ പോലീസ് തൊപ്പി അണിഞ്ഞ് നില്‍ക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളില്‍. സംഭവത്തില്‍ അന്വേഷണമാവശ്യപ്പെട്ട് ബി.ജെ.പി. ജില്ലാനേതൃത്വം പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പി. പ്രവര്‍ത്തകരെ മര്‍ദിച്ച കേസില്‍ കുമരകത്ത് പിടിയിലായയാളുടെ ചിത്രമാണ് പ്രചരിക്കുന്നത്. ആരോപണം ശരിയല്ലെന്നാണ് പോലീസിന്റെ വിശദീകരണം. നേരത്തെ മറ്റെവിടെയെങ്കിലും വച്ചെടുത്ത ചിത്രമാണോയിതെന്നാണും പോലീസ് അന്വേഷിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക